വലിയ കൃഷിയിടമൊന്നുമില്ലെങ്കിലും ഉള്ള സ്ഥലത്ത് കുറച്ച് പച്ചക്കറികൾ നടാം. ഏറെ മുതൽമുടക്കില്ലാതെ വിഷമുക്തമായ പച്ചക്കറികൾ കൃഷി െചയ്യാം. ഒപ്പം വാഴ ഉൾപ്പെടെ പഴവർഗങ്ങളും കൃഷിചെയ്യാം. ഈ പുതുവർഷത്തിൽ തുടക്കംകുറിക്കാം. വീട്ടിലെ എല്ലാ അംഗങ്ങളുടെയും ഒത്തൊരുമ, സന്തോഷം എന്നിവ കൂടുന്നത് കണ്ടറിയാം.
വെള്ളവും വെളിച്ചവുമുള്ള കൃഷിയിടങ്ങൾ തരിശിടാതെ ചെറിയ അടുക്കളത്തോട്ടം ഒരുക്കി കോവിഡ് കാലത്ത് പലരും മാതൃക കാട്ടി. എല്ലായിടത്തും കൃഷി, എല്ലാവരും കൃഷിക്കാർ ഇതാവട്ടെ പുതുവർഷ ലക്ഷ്യം. സ്വന്തമായി കൃഷിക്ക് സാധിക്കുന്നില്ലെങ്കിൽ കൂട്ടായ്മകൾ ഉണ്ടാക്കിയും സമയമില്ലെങ്കിൽ അവധിദിവസം എല്ലാവരും ചേർന്നും ശ്രമിച്ചുനോക്കാം. എല്ലാവർക്കും ജൈവകൃഷി ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. പ്രകൃതിജന്യ വസ്തുക്കളുപയോഗിച്ച് മികച്ച രീതിയിൽ കൃഷിചെയ്യുന്ന നിരവധി മാതൃകകൾ കേരളത്തിലുണ്ട്.
സമ്പൂർണ ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമത്തിൽകൂടിയാണ് ആളുകൾ കൃഷി പഠിച്ചത്. പല യൂട്യൂബ് ചാനലുകളും മികച്ച വരുമാനമുണ്ടാക്കി. കൃഷിക്കുള്ള സാമ്പത്തിക സാങ്കേതിക ഉപദേശ നിർദേശങ്ങളുമായി സംസ്ഥാന കൃഷിവകുപ്പും കർഷകരും വിവിധ കാർഷിക മാധ്യമങ്ങളും അവസരമൊരുക്കുന്നു. പ്രകൃതിസൗഹൃദ കൃഷിയിലൂടെ നാടൻ ഉൽപന്നങ്ങളിലൂടെ ആദായം മാത്രമല്ല ആരോഗ്യവും തരും. സംസ്ഥാന സർക്കാറിെൻറ സുഭിക്ഷ കേരളം പദ്ധതിയിൽ കുറേയധികം തരിശുഭൂമി പച്ചപ്പണിഞ്ഞു. പരമാവധി നെൽപ്പാടങ്ങൾ പരിവർത്തനം ചെയ്യാതെ ഒരു പ്രദേശത്തിന് ആവശ്യമായ അരി ചെറിയതോതിൽ പ്രാദേശികമായി ഉൽപാദിപ്പിക്കാം.
തരിശായ സ്ഥലങ്ങൾ കണ്ടെത്തി പച്ചക്കറി, വാഴ, നെൽകൃഷികൾ ആരംഭിക്കാം. ഗുണമേന്മയുള്ള പച്ചക്കറിവിത്തുകൾ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് വാങ്ങാം. അല്ലെങ്കിൽ കൃഷി വകുപ്പ് െതെ ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് മുളപ്പിച്ച തൈകൾ വാങ്ങി കൃഷി ആരംഭിക്കാം. കൂടാതെ പച്ചക്കറിക്കുള്ള ധനസഹായം, കൂടുതൽ മാർഗനിർദേശങ്ങൾ എന്നിവക്ക് തൊട്ടടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
വെള്ളം കെട്ടിനിൽക്കാത്ത, നന്നായി സൂര്യപ്രകാശമേൽക്കുന്ന സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ ഒരുക്കിവെക്കാം. സ്ഥലമില്ലെങ്കിൽ േഗ്രാബാഗ്, കട്ടിയുള്ള പ്ലാസ്റ്റിക് കവർ, സിമൻറ് ചട്ടി, ഉപയോഗശൂന്യമായ വലിയ പാത്രങ്ങൾ, പെയിൻറ് ബക്കറ്റ്, ടയറിെൻറ ഭാഗം തുടങ്ങിയവ ഉപയോഗപ്പെടുത്താം. കൃഷിയിറക്കുന്നതിനു മുമ്പായി കാടും പുല്ലും വെട്ടിമാറ്റി കല്ലും കട്ടയും നിരപ്പാക്കി മണ്ണിലെ പുളിരസം മാറ്റാൻ കുമ്മായമോ ഡോളമൈറ്റോ ചേർക്കണം. പയർ, പാവൽ, പടവലം, കോവൽ തുടങ്ങിയവക്ക് പന്തൽ ഒരുക്കണം.
രോഗകീടങ്ങൾക്കെതിരെയും ചെടികൾ പുഷ്ടിയോടെ വളരാനും കൂടുതൽ ഉൽപാദനത്തിനും ജൈവരീതികൾ പിന്തുടരാം. പച്ചക്കറി നന്നായി വളർന്ന് മികച്ച ഉൽപാദനം കിട്ടണമെങ്കിൽ ആവശ്യമനുസരിച്ച് അടിവളവും മേൽവളവും അത്യാവശ്യമാണ്. മണ്ണിെൻറ വളക്കൂറ് കൂട്ടിയാൽ മാത്രമേ മികച്ച വിളവ് ലഭിക്കൂ. പച്ചിലവളങ്ങൾ, കമ്പോസ്റ്റ്, കാലിവളം എല്ലുപൊടി, വിവിധതരം പിണ്ണാക്കുകൾ ഉപയോഗിക്കാം.
ഉണക്കിപ്പൊടിച്ച ചാണകം അടിവളമായി കൊടുക്കണം. കൂടാതെ, 10 ലിറ്റർ വെള്ളത്തിൽ ഒരു കിലോ പച്ചച്ചാണകം നന്നായി ഇളക്കി ലയിപ്പിച്ച് തെളിയൂറ്റി അരിച്ചെടുത്ത് ചെടിയുടെ തടങ്ങളിലും ഇലകളിലും തളിക്കണം.
ജൈവവളങ്ങൾ കൂടാതെ ജൈവ സ്ലറിയും മത്തി-ശർക്കര മിശ്രിതവും പഞ്ചഗവ്യവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും തയാറാക്കി പച്ചക്കറികൃഷിയിൽ ഉപയോഗപ്പെടുത്താം. ജൈവനിയന്ത്രണമാർഗങ്ങളായി പ്രചാരം നേടിയ ൈട്രക്കോഡെർമ എന്ന മിത്രകുമിളും സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയയും കേരള കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കൃഷിവകുപ്പിെൻറതന്നെ അഗ്രോ സർവിസ് സെൻറർ, ഇക്കോ ഷോപ്പ് എന്നിവിടങ്ങളിൽ ലഭ്യമാണ്. അതിെൻറ ഉപയോഗക്രമം, കാലാവധി എന്നിവ പാക്കറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.