നടുവണ്ണൂർ: കാരയാട് അനധികൃതമായി നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കി. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റവന്യൂ അധികാരികളുടെ കൃത്യമായ ഇടപെടലിന്റെ ഭാഗമായാണ് അനധികൃതമായി മണ്ണിട്ട് നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കിയത്. കുരുടിമുക്ക്-നടുവണ്ണൂർ റോഡിൽ കണ്ണങ്കാരി പൊയിലിൽ സ്വകാര്യ വ്യക്തിയുടെ നെൽവയലാണ് മണ്ണിട്ട് നികത്തിയത്.
സംഭവം ചോദ്യംചെയ്ത എ.ഐ.വൈ.എഫ് പ്രവർത്തകരെ കൈയേറ്റം ചെയ്ത ഭൂമാഫിയ സംഘങ്ങൾക്കെതിരെയും ഇതിന് നേതൃത്വം നൽകിയ സ്ഥലമുടമയുടെയും പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെയും എ.ഐ.വൈ.എഫ് മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഇ. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അജയ് ആവള, മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി. ബിജു, എ.ഐ.വൈ.എഫ് ജില്ല ജോ. സെക്രട്ടറി ധനേഷ് കാരയാട്, ഇ. കുഞ്ഞിരാമൻ, കരിമ്പിൽ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.