ക​തി​രാ​കാ​ൻ സ​മ​യ​മാ​യ നെ​ൽ​പാ​ടം ഉ​ണ​ങ്ങി​യ നി​ല​യി​ൽ

പു​തു​ന​ഗ​രം: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ 600 ഏ​ക്ക​റി​ല​ധി​കം നെ​ൽ​പാ​ട​ങ്ങ​ൾ ഉ​ണ​ങ്ങി. പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ, എ​ല​വ​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് 600 ഏ​ക്ക​റി​ല​ധി​കം നെ​ൽ​പാ​ട​ങ്ങ​ൾ ഉ​ണ​ങ്ങി ന​ശി​ച്ച​ത്.

കു​ളം, കി​ണ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം ക​ർ​ഷ​ക​ർ ജ​ല​സേ​ച​നം ന​ട​ത്തി​യെ​ങ്കി​ലും പ്ര​യ​ത്ന​മെ​ല്ലാം വി​ഫ​ല​മാ​യി. വാ​ട​ക​ക്ക് പ​മ്പ്സെ​റ്റ് എ​ടു​ത്ത​താ​ണ് ചെ​റു​കി​ട ക​ർ​ഷ​ക​ർ ജ​ല​സേ​ച​നം ന​ട​ത്തി​യ​ത്. വി​ള​വെ​ടു​ക്കാ​ൻ ഒ​ന്ന​ര​മാ​സം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് മി​ക്ക നെ​ൽ​പാ​ട​ങ്ങ​ളും ഉ​ണ​ങ്ങി ന​ശി​ച്ച​ത്. മീ​ങ്ക​ര, ചു​ള്ളി​യാ​ർ ഡാ​മു​ക​ളി​ലെ ജ​ല​സേ​ച​ന​ത്തി​നു​ള്ള ക​നാ​ൽ തു​റ​ക്കാ​ത്ത​തും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും വെ​ള്ള​മെ​ത്താ​ത്ത​തും തി​രി​ച്ച​ടി​യാ​യി. പു​തു​ന​ഗ​രം, എ​ല​വ​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ, കൊ​ല്ല​ങ്കോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 400 അ​ധി​കം കു​ള​ങ്ങ​ൾ മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തോ​ടു​കൂ​ടി ത​ന്നെ വ​ര​ണ്ടി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ കൊ​യ്ത്തി​ന് മൂ​ന്നാ ഴ്ച ​ബാ​ക്കി​നി​ൽ​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളും ഉ​ണ​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക പ്രി​യ​ദ​ർ​ശി​നി പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​ത്ത് സ്വ​കാ​ര്യ പൊ​തു​കു​ള​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​നാ​ൽ ശൃം​ഖ​ല​ക​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ കു​ള​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​നും വേ​ന​ൽ കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​വേ​ദ​ന​ങ്ങ​ൾ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലൂ​ടെ​യും ക​ർ​ഷ​ക​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും സ​ർ​ക്കാ​റു​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​ര​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര ജ​ല​സേ​ച​ന പ​ദ്ധ​തി ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Putunagaram, Vadavannoor, Elavanchery, Kollangode Panchan without water supply More than 600 acres of paddy fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.