തൃശൂർ: ബാങ്ക് കൊള്ള ആവർത്തിക്കപ്പെടുേമ്പാഴും സുരക്ഷ ക്രമീകരണം ശക്തിപ്പെടുത്താതെ ബാങ്ക് ശാഖകളും എ.ടി.എമ്മുകളും. സമീപകാലത്ത് ദിവസം മൂന്ന് ബാങ്ക് െകാള്ളയോ സമാന സംഭവമോ അരങ്ങേറുന്നുവെന്നാണ് കണക്ക്. മഹാരാഷ്ട്രയിലെ നിംബോലിൽ ബാങ്ക് ഓഫ് ബറോഡ ശാഖ മാനേജർ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഏതാനും വർഷത്തിനിടക്ക് കോടിക്കണക്കിന് രൂപയാണ് ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും െകാള്ളക്കാർ കൊണ്ടുപോയത്.
ബാങ്ക് ശാഖയിലും എ.ടി.എമ്മിലും സായുധരായ സുരക്ഷ ഭടന്മാരെ നിയോഗിക്കണമെന്ന് റിസർവ് ബാങ്ക് ആവർത്തിച്ച് നിർദേശിക്കുന്നുണ്ടെങ്കിലും ബാങ്കുകൾ അത് പാലിക്കുന്നില്ല. മാത്രമല്ല, ചെലവ് ചുരുക്കലിെൻറ പേരിൽ സമീപകാലത്ത് വൻതോതിൽ സുരക്ഷ ജീവനക്കാരെ എ.ടി.എമ്മുകളിൽനിന്ന് ഒഴിവാക്കി. സുരക്ഷ ജീവനക്കാരില്ലാത്തതോ ആയുധമില്ലാത്ത സുരക്ഷ ജീവനക്കാരുള്ളതോ ആയ എ.ടി.എമ്മുകളാണ് അധികവും.
എ.ടി.എം കൊള്ളയെക്കുറിച്ച് വ്യക്തമായ കണക്ക് റിസർവ് ബാങ്കിെൻറ ൈകവശമില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ പാർലമെൻറിൽ വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, ബാങ്ക് ശാഖയിലും എ.ടി.എമ്മിലും പരിശീലനം സിദ്ധിച്ച സായുധ സുരക്ഷ ജീവനക്കാർ വേണമെന്നും സുരക്ഷ ക്രമീകരണം ഇടക്ക് അവലോകനം ചെയ്യണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകിയതായി അറിയിച്ചിരുന്നു. ഇതെല്ലാം ബാങ്കുകൾ അവഗണിക്കുകയാണ്. കടുത്ത ജോലിഭാരത്തിന് പുറമെ ജീവെൻറ സുരക്ഷയും ഭീഷണിയിലായ അവസ്ഥക്ക് പരിഹാരം തേടി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. സുരക്ഷ ജീവനക്കാരെ നിയമിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.