ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സൗദി​ ആഭ്യന്തര മന്ത്രാലയം

യാംബു: ബാങ്കിങ്​ തട്ടിപ്പുകൾക്കെതിരിൽ ഇടപാടുകാരെ ബോധവത്​കരിക്കാൻ സൗദി അറേബ്യയിലെ വിവിധ ബാങ്കുകളും മറ്റ്​ ഔദ്യോഗിക സ്ഥാപനങ്ങളും ​യോജിച്ച്​ കാമ്പയിൻ ആരംഭിച്ചു. 'കുൻ ഹദിറൻ' (ജാഗ്രത പുലർത്തുക) എന്ന ശീർഷകത്തിൽ ആഭ്യന്തരമന്ത്രാലയത്തി​െൻറ മേൽനോട്ടത്തിലാണ്​​ കാമ്പയിൻ. ബാങ്ക്​ അകൗണ്ട്​ വിവരങ്ങൾ, എ.ടി.എം കാർഡ്​ പിൻ നമ്പർ, മൊബൈൽ വഴി ലഭിക്കുന്ന ഒ.ടി.പി, മറ്റ്​ പാസ്‌വേർഡുകൾ എന്നിവ ഒരു കാരണവശാലയും മറ്റൊരാൾക്ക് കൈമാറരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

ബാങ്കിൽനിന്ന് ഒരു ഉദ്യോഗസ്​ഥനും ഇടപാടുകാരനോട്​ ഈ പറഞ്ഞ ബാങ്കിങ്​ വിവരങ്ങളൊന്നും ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫോണിലൊ അല്ലാതെയോ ഈ വിവരങ്ങൾ ആര്​ ആവശ്യപ്പെട്ടാലും നൽകരുത്​. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ഏജൻസികൾ കാമ്പയി​െൻറ ഭാഗമായി വിവിധ തരത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്​.

സാമ്പത്തിക തട്ടിപ്പിന് ഇരകളാകാതിരിക്കാനും ബാങ്കിങ് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്താനും ജാഗ്രത കാണിക്കാനാണ്​ കാമ്പയിനിലൂടെ സാമൂഹികാവബോധം സൃഷ്​ടിക്കുന്നത്​. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണം.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999 എന്ന നമ്പറിലും കുറ്റകൃത്യങ്ങൾ സംബന്ധിച്ച്​ അറിയിക്കണം.

Tags:    
News Summary - don't disclose banking information says saudi home Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.