മൂന്നു വർഷം  നിക്ഷേപിച്ചോ​?, ഇനി എൻ.പി.എസും തരും പണം

പണത്തിന്​ അത്യാവശ്യമുള്ളവക്ക്​ ആശ്വസിക്കാം. നാഷനൽ പെൻഷൻ സ്​കീമിൽനിന്ന്​ പണം പിൻവലിക്കാൻ ഇനി 10 വർഷം കാത്തിരി​േക്കണ്ട. പെൻഷൻ ഫണ്ട്​ റെഗ​ുലേറ്ററി അഅതോറിറ്റി ചട്ടങ്ങളിൽ വരുത്തിയ മാറ്റമനുസരിച്ച്​ എൻ.പി.എസിൽ ചേർന്ന്​ മൂന്നുവർഷം നിക്ഷേപം നടത്തിയവർക്കും ഇനി ഭാഗികമായി പണം പിൻവലിക്കാം. ഉപാധികൾക്ക്​ വിധേയമായി 25 ശതമാനം വരെ തുകയാണ്​ ഇങ്ങനെ പിൻവലിക്കാൻ അനുമതി നൽകിയിരിക്കുന്നത്​. നേര​േത്ത 10 വർഷം പൂർത്തിയാക്കിയവർക്ക്​ മാത്രമാണ്​ ഇത്തരത്തിൽ പണം പിൻവലിക്കാൻ അനുമതി നൽകിയിരുന്നത്​. 

അതേസമയം, െപൻഷൻ ഫണ്ടിലേക്ക്​ തൊഴിലുടമയുടെ വിഹിതം അടക്കുന്നുണ്ടെങ്കിൽ അതിൽനിന്ന്​ പിൻവലിക്കാനാവില്ല. എൻ.പി.എസി​​െൻറ മൊത്തം കാലാവധിക്കിടെ പരമാവധി മൂന്നു പ്രാവശ്യം മാത്രമേ ഭാഗിക പിൻവലിക്കൽ അനുവദിക്കൂ. ഇതിന്​ അനുവദനീയമായ കാരണങ്ങൾ ഉണ്ടായിരിക്കുകയും വേണം. നിയമപരമായി ദത്തെടുത്തതുൾപ്പെടെ മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി പണം പിൻവലിക്കാം.

അംഗത്തി​​െൻറ പേരിലോ ഭാര്യയുമായി/ ഭർത്താവുമായി ചേർന്നോ വീടു വെക്കുന്നതിനോ വാങ്ങുന്നതിനോ പണം പിൻവലിക്കാം. പരമ്പരാഗത സ്വത്തല്ലാതെ സ്വന്തമായി വീടുണ്ടെങ്കിൽ ഇത്​ അനുവദനീയമല്ല. ആശ്രിത മാതാപിതാക്കൾ, മക്കൾ, ഭാര്യ/ഭർത്താവ്​ എന്നിവർക്കും സ്വന്തമായുള്ള ചികിത്സ ആവശ്യങ്ങൾക്കും പണം അനുവദിക്കും. പണം അനുവദിക്കുന്ന 14 മെഡിക്കൽ ഉപാധികളും ചട്ടങ്ങൾ വ്യക്​തമാക്കുന്നുണ്ട്​.

കാൻസർ, കിഡ്​നി തകരാർ, അവയവം മാറ്റിവെക്കൽ, ബൈപാസ്​ ശസ്​ത്ര​ക്രിയ, ഹൃദയ വാൽവ്​ ശസ്​ത്രക്രിയകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടും. ജീവനു ഭീഷണിയാകുന്ന അപകടങ്ങളിലും പണം ഭാഗികമായി പിൻവലിക്കാനാവും. ഇത്തരത്തിൽ പണം പിൻവലിക്കാൻ വിത്​ഡ്രോവൽ ഫോറം പൂരിപ്പിച്ച്​ എൻ.പി.എസ്​ വിതരണക്കാരായ ബാങ്കുകൾ ഉൾപ്പെടെ ഏതെങ്കിലും പി.ഒ.പി (പോയൻറ്​ ഒാഫ്​ പ്രസൻസിൽ) അല്ലെങ്കിൽ നോഡൽ ഒാഫിസിൽ നൽകിയാൽ മതി. എത്ര ശതമാനം തുകയാണ്​ പിൻവലിക്കാൻ ആഗ്രഹിക്കുന്നത്​, ഉദ്ദേശം, അത്​ വ്യക്​തമാക്കുന്ന രേഖകൾ തുടങ്ങിയവയും ബാങ്ക്​ അക്കൗണ്ട്​ വിശദാംശങ്ങളും സമർപ്പിക്കണം. 

എൻ.പി.എസിൽനിന്ന്​ 25 ശതമാനമോ അതിൽ താ​െഴയോ ഉള്ള പിൻവലിക്കൽ നികുതി വിധേയമാക്കരുതെന്ന്​ കഴിഞ്ഞ കേന്ദ്ര ബജറ്റ്​ നിർദേശിച്ചിരുന്നു. നിലവിലെ ചട്ടങ്ങൾ അനുസരിച്ച്​ പണം, നിക്ഷേപിക്കു​േമ്പാഴോ വളരു​േമ്പാഴേ​ാ നികുതി വിധേയമല്ലെങ്കിലും പിൻവലിക്കൽ സമയത്ത്​ നിക്ഷേപകൻ നികുതിയടക്കേണ്ടതുണ്ട്​.  മുതലും പലിശയുമുൾപ്പെ​െടയുള്ള സഞ്ചിതനിധിയുടെ 40 ശതമാനം കാലാവധി പൂർത്തിയാക്കിയാണ്​ പിൻവലിക്കുന്നതെങ്കിൽ നികുതി ഒഴിവ്​ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - National Pension Scheme -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.