ന്യൂഡൽഹി: എല്ലാ ലൈഫ് ഇൻഷുറൻസ് സമ്പാദ്യ പോളിസികളിലും പോളിസി ഉടമകൾക്ക് വായ്പ സൗകര്യം നൽകണമെന്ന് നിർബന്ധമാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ). പോളിസികളുടെ നിബന്ധനകളും ഉപാധികളും സംബന്ധിച്ച് വിലയിരുത്താൻ നേരത്തെ അനുവദിച്ച 15 ദിവസത്തെ സമയം 30 ദിവസമാക്കി കൂട്ടിയതായും ഐ.ആർ.ഡി.എ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പെൻഷൻ പ്ലാനുകളിൽ ചില അടിയന്തര ആവശ്യങ്ങൾക്കായി പണം ഭാഗികമായി പിൻവലിക്കാനും ഇനി സാധിക്കും. ഉന്നത പഠനം, മക്കളുടെ വിവാഹം, വീട് നിർമാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇങ്ങനെ പണം പിൻവലിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.