ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് പുതിയ പലിശനിരക്കുകൾ നിലവിൽ വരിക.
എസ്.ബി.ഐയുടെ വെബ്സൈറ്റ് പ്രകാരം എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20ലേക്കായിരിക്കും കുറക്കുക. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എം.സി.എൽ.ആർ.
ഇതുപ്രകാരം ഒരു ദിവസത്തേക്ക് 8.2 ശതമാനം പലിശനിരക്കായിരിക്കും ചുമത്തുക. ഒരു മാസത്തേക്കുള്ള എം.സി.എൽ.ആർ 8.20, മൂന്ന് മാസത്തേക്ക് 8.5, ആറ് മാസത്തേക്ക് 8.85 ശതമാനം, ഒരു വർഷത്തേക്ക് 8.95, രണ്ട് വർഷത്തേക്ക് 9.05, മൂന്ന് വർഷത്തേക്ക് 9.10 ശതമാനം എന്നിങ്ങനെയാണ് എസ്.ബി.ഐ ചുമത്തുന്ന പലിശ നിരക്ക്.
എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള ഗാർഹിക, വാഹന, റീടെയിൽ വായ്പകളുടെയെല്ലാം പലിശനിരക്കുകൾ കുറയും. നേരത്തെ ആർ.ബി.ഐ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുകയാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.