വായ്​പാ പലിശ നിരക്കിൽ ഇളവ്​ വരുത്തി എസ്​.ബി.ഐ

ന്യൂഡൽഹി: വായ്​പാ പലിശ നിരക്കിൽ ഇളവ്​ പ്രഖ്യാപിച്ച്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ(എസ്​.ബി.ഐ). 0.15ശതമാനത്തിൻെറ ഇളവാണ്​ പ്രഖ്യാപിച്ചത്​. ഇതോടെ പലിശനിരക്ക്​ 8.40 ശതമാനത്തിൽ നിന്ന്​ 8.25 ആയി കുറഞ്ഞു. ആഗസ്​റ്റ്​ 10 മുതൽ പുതിയ നിരക്ക്​ നിലവിൽ വരും.

ഈ സാമ്പത്തിക വർഷത്തിൽ തുടർച്ചയായി നാലാമത്തെ തവണയാണ്​ എസ്​.ബി.ഐ പലിശനിരക്കിൽ ഇളവ്​ വരുത്തുന്നത്​. റിസർവ്​ ബാങ്കിൻെറ​ മോണിറ്ററി പോളിസി കമ്മറ്റി റിപ്പോ നിരക്കിൽ 0.35 ശതമാനത്തിൻെറ ഇളവ്​ വരുത്തി 5.40 ശതമാനമാക്കിയതിനെ തുടർന്നാണ്​ എസ്​.ബി.ഐയുടെ നടപടി. ഒമ്പത്​ വർഷത്തെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണിത്​.

നാലാമത്തെ തവണയാണ്​ റിസർവ്​ ബാങ്ക്​ റിപ്പോ നിരക്ക്​ കുറക്കുന്നത്​. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പൽ ചുമത്തുന്ന പലിശനിരക്കാണ്​ റിപ്പോ.

വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായും ആറംഗ വായ്പാ നയ അവലോകന യോഗം കുറച്ചിട്ടുണ്ട്. നേരത്തെ, റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനം ആയിരുന്നു.

Tags:    
News Summary - SBI Reduces Key Lending Rates, Home Loans To Get Cheaper -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.