മുംബൈ: ഒക്ടോബർ - നവംബർ മാസങ്ങളിൽ ഓഹരി വിപണിയിൽനിന്ന് 45,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് 30 കമ്പനികൾ കൂടി ഐ.പി.ഒക്കൊരുങ്ങുന്നു. ഐ.ടി-സാങ്കേതികരംഗത്തെ കമ്പനികളാണ് ഇതിൽ കൂടുതലും. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം സാമ്പത്തിക സ്ഥിതി പെട്ടെന്ന് മെച്ചപ്പെട്ടത്, വിദേശ മൂലധന നിക്ഷേപകരുടെ ശക്തമായ സാന്നിധ്യം, ആഭ്യന്തര നിക്ഷേപകരിൽനിന്നുള്ള പണമൊഴുക്ക് എന്നീ ഘടകങ്ങളാണ് കൂടുതൽ കമ്പനികളെ ഐ.പി.ഒക്ക് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
പോളിസി ബസാർ (6,017 കോടി), എംക്യുർ ഫാർമസ്യൂട്ടിക്കൽസ് (4,500 കോടി), നൈക്ക (4,000 കോടി), സി.എം.എസ് ഇൻഫോ സിസ്റ്റംസ് (2,000 കോടി), മോബിക്വിക്ക് സിസ്റ്റംസ് (1,900 കോടി), നോർതേൺ ആർക് കാപ്പിറ്റൽ (1,800 കോടി), ഇക്സിഗൊ (1,600 കോടി), സഫയർ ഫുഡ്സ് (1,500 കോടി), ഫിൻ കെയർ സ്മോൾ ഫിനാൻസ് ബാങ്ക് (1,330 കോടി), സ്റ്റെർലൈറ്റ് പവർ ( 1,250 കോടി), റേറ്റ് ഗെയിൻ ട്രാവൽ ടെക്നോളജീസ് (1,200 കോടി), സുപ്രിയ ലൈഫ് സയൻസസ് ( 1,200 കോടി) തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപനക്ക് തയാറെടുക്കുന്നത്.
ഈ വർഷം ഇതുവരെ 40 കമ്പനികൾ 64,217 കോടി രൂപ ഓഹരി വിപണിയിൽനിന്ന് സമാഹരിച്ചിട്ടുണ്ട്. ഇതിൽ ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ്, എം.ടി.എ.ആർ ടെക്നോളജീസ്, ഈസി ട്രിപ് പ്ലാനേഴ്സ്, ജി.ആർ ഇൻഫ്ര പ്രോജക്ട്സ്, ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, മാക്രൊടെക് ഡെവലേപഴ്സ്, അമി ഓർഗാനിക്സ് തുടങ്ങിയ കമ്പനികൾ ലിസ്റ്റ് ചെയ്തതിലും ഉയർന്ന വിലയിലാണ് വ്യാപാരം നടത്തുന്നത്. ചുരുങ്ങിയ കാലയളവിൽ 110 മുതൽ 320 ശതമാനം വരെ ലാഭവും നിക്ഷേപകർക്കുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.