130 വർഷത്തെ പാരമ്പര്യമുള്ള ഫിലിപ്സ് എന്ന ലോകോത്തര ബ്രാൻഡിന്റെ ഫ്ലാഷ് ലൈറ്റുകൾ ഇന്ത്യയിൽ വിതരണത്തിനെത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ഫ്ലാഷ് ലൈറ്റുകൾ, ഊർജ സംരക്ഷണത്തിനും ഊന്നൽ നൽകിയാണ് നിർമിച്ചിരിക്കുന്നത്. അഞ്ച് വ്യത്യസ്ത മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുന്നത്.
വരും മാസങ്ങളിൽ പത്ത് വ്യത്യസ്ത മോഡലുകൾ കൂടി വിപണിയിലിറക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇരുപതോളം മോഡലുകളാണ് നിലവിൽ പരിഗണനയിലുള്ളത്. ഇവയിൽ വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എളുപ്പത്തിൽ റീചാർജ് ചെയ്യുന്നതിനുള്ള വാട്ടർപ്രൂഫ് യൂനിവേഴ്‌സൽ ചാർജിങ് പോർട്ടും ഒരുക്കിയിട്ടുണ്ട്.
2,000 മീറ്റർ വരെ റേഞ്ചുകളും 2,000 ല്യൂമെൻസിന്‍റെ ലൈറ്റിങ് പവറുമുള്ള വിപുലമായ ബാറ്ററി ലൈഫും, ഓക്സിഡേറ്റഡ് അലൂമിനിയം കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഒരു മീറ്റർ ഉയരത്തിൽ നിന്ന് വീണാൽ പോലും പരിക്കേൽക്കാത്ത സാൻഡ്ബ്ലാസ്റ്റിങ് ഈടും ഉറപ്പാക്കുന്നുണ്ട്. ഫ്ലാഷ്‌ലൈറ്റുകളിൽ എവരിഡേ കാരി(ഇ.ഡി.സി) വാട്ടർപ്രൂഫ് ലൈറ്റുകൾ, സൂം ചെയ്യാവുന്ന ലൈറ്റുകൾ, അൾട്രാവയലറ്റ് (യു.വി) മോഡലുകൾ എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.