വാഷിങ്ടൺ: സിലിക്കൺ വാലി ബാങ്കിന് പിന്നാലെ യു.എസിൽ മറ്റൊരു ബാങ്കു കൂടി പൂട്ടി. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് പൂട്ടിയത്. ഞായറാഴ്‌ച സിഗ്നേച്ചർ ബാങ്കിന്റെ നിയന്ത്രണം ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ ഏറ്റെടുത്തു. വെള്ളിയാഴ്‌ചയാണ് സിലിക്കൺ വാലി ബാങ്ക് പൂട്ടിയത്. രണ്ടു ബാങ്കിന്റെ തകർച്ചയെത്തുടർന്ന് ഓഹരി വിപണിയും ഇടിഞ്ഞു. സിലിക്കണ്‍ വാലി ബാങ്കിന് സമാനമായി നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന്റെ തകര്‍ച്ചക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വില ഗണ്യമായി ഇടിഞ്ഞതും തിരിച്ചടിയായി.
11000 കോടി ഡോളറിന്റെ ആസ്‌തിയും 8859 കോടി ഡോളർ നിക്ഷേപവുമുള്ളതാണ് 2001ൽ ആരംഭിച്ച സിഗ്നേച്ചർ ബാങ്ക്. ക്രിപ്‌റ്റോകറൻസി നിക്ഷേപകരിൽനിന്നും സ്റ്റാർട്ടപ്പുകളിൽനിന്നും നിക്ഷേപം സ്വീകരിക്കുന്ന പ്രധാന വാണിജ്യ ബാങ്കാണ്. അതിനിടെ സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്.എസ്.ബി.സി ഏറ്റെടുത്തു. കൂടുതൽ ബാങ്കുകൾ തകരുന്നത് ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. മറ്റൊരു യു.എസ് ബാങ്കായ സിൽവർഗേറ്റ് ക്യാപിറ്റൽ കഴിഞ്ഞയാഴ്ച പ്രവർത്തനം നിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.