Representational Image

കരാർ കമ്പനികളുടെ കുവൈത്ത് വത്കരണത്തിന് അംഗീകാരം

കു​വൈ​ത്ത് സി​റ്റി: ഗ​വ​ൺ​മെ​ന്റ് ക​രാ​റു​ക​ൾ​ക്കു​ള്ളി​ൽ കു​വൈ​ത്ത് വ​ത്ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന ക​ര​ട് ഉ​ത്ത​ര​വി​ന് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ക​രാ​ർ ബാ​ധ്യ​ത​ക​ൾ​ക്കാ​യി ക​ഴി​വു​ള്ള കു​വൈ​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ സ​ബ് കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. കു​വൈ​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​മാ​സ ശ​മ്പ​ളം 450 ദീ​നാ​ർ ല​ഭി​ക്ക​ണ​മെ​ന്ന് ഇ​ത് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തി​ൽ ലേ​ബ​ർ സ​പ്പോ​ർ​ട്ട് അ​ല​വ​ൻ​സും ഉ​ൾ​പ്പെ​ടും.

മി​ക​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് 30 ദീ​നാ​റും ശ​രാ​ശ​രി​ക്കാ​ർ​ക്ക് 20 ദീ​നാ​റും വാ​ർ​ഷി​ക ശ​മ്പ​ള വ​ർ​ധ​ന​വും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കു​വൈ​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് വാ​ർ​ഷി​ക ബോ​ണ​സ്, 40 ദി​വ​സ​ത്തെ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി, വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യം എ​ന്നീ വ്യ​വ​സ്ഥ​ക​ളും ഉ​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​കാ​ര്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക്കും അ​ർ​ഹ​ത​യു​ണ്ട്. കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, ല​ഭ്യ​മാ​യ തൊ​ഴി​ലും യോ​ഗ്യ​രാ​യ പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളും ത​മ്മി​ലെ വി​ട​വ് നി​ക​ത്തു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ൽ.

Tags:    
News Summary - Approval of Kuwaiti incorporation of contract companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.