ബൈജൂസ്​ ആപ്പിലേക്ക്​ 3000 കോടിയുടെ നിക്ഷേപം; ഇനി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ്​

മലയാളിയായ ബൈജു രവീന്ദ്ര​െൻറ എഡ്യൂ-ടെക്​ സ്റ്റാർട്ട്​അപ്പായ ബൈജൂസ്​ ആപ്പിലേക്ക്​ വീണ്ടും കോടികളുടെ നിക്ഷേപം. റഷ്യ- ഇസ്രയേലി സംരംഭകനും ശതകോടീശ്വരനുമായ യൂറി മില്‍നെറി​െൻറ നിക്ഷേപ സ്ഥാപനമായ ഡി.എസ്​.ടി ഗ്ലോബലാണ്​ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത്. കൊറോണ കാലത്ത് കമ്പനിയിലേക്കെത്തുന്ന രണ്ടാമത്തെ വന്‍ നിക്ഷേപമാണിത്. പേടിഎമ്മിന്​ ശേഷം രാജ്യത്തെ വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്​ 10.5 ബില്യണ്‍ ഡോളർ മൂല്യമുള്ള കമ്പനിയാണ്. ചൈനീസ്​ ഇ-കൊമേഴ്​സ്​ ഭീമനായ ആലിബാബയുടെ പിന്തുണയുള്ള പേടിഎമ്മി​െൻറ മൂല്യം 16 ബില്യൺ ഡോളറാണ്​.

ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്യൂ-ടെക് സ്ഥാപനമെന്ന പേരും നിലവിൽ ബൈജൂസിനാണ്​. ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ മേരീ മീക്കേഴ്‌സ് ബോണ്ടില്‍നിന്ന് വമ്പൻ നിക്ഷേപമെത്തിയതോടെയാണ്​ കഴിഞ്ഞ ജൂണിൽ 10.5 ബില്യണ്‍ ഡോളർ മൂല്യമുള്ള സ്ഥാപനമായി ബൈജൂസ് മാറിയത്​. അമേരിക്കൻ കമ്പനിയായ ടൈഗര്‍ ഗ്ലോബല്‍ കഴിഞ്ഞ ജനുവരിയില്‍ മലയാളി സംരംഭക​െൻറ ആപ്പിൽ 20 കോടി ഡോളര്‍ നിക്ഷേപം നടത്തുകയുണ്ടായി.

നാലാം ക്ലാസുമുതൽ 12ാം ക്ലാസുവരെയുള്ള വിദ്യാർഥികളെ ലക്ഷ്യംവെച്ച്​ 2015ലായിരുന്നു ബൈജൂസ് ലേണിംഗ് ആപ്പിന് തുടക്കമിട്ടത്. 2011ൽ ബൈജു രവീന്ദ്രൻ ബെംഗളൂരുവിൽ സ്ഥാപിച്ച എഡ്യൂക്കേഷണൽ ടെക്​നോളജി ആൻഡ്​ ഒാൺലൈൻ ട്യൂട്ടറിങ്​ കമ്പനിയുടെ കീഴിലുള്ളതായിരുന്നു ബൈജൂസ്​ ആപ്പ്​. നിലവിൽ 4.2 കോടി രജസ്റ്റർ ചെയ്​ത ഉപയോക്​താക്കളുള്ള ബൈജൂസ്​ ആപ്പിന്​ 30 ലക്ഷത്തിലധികം പേയ്​ഡ്​ സബ്​സ്​ക്രൈബർമാരുമുണ്ട്​. ലോക്​ഡൗൺ കാലത്ത്​ ആപ്പിന്​ കൂടുതൽ ഉപയോക്​താക്കളുണ്ടായതായി കമ്പനി അവകാശപ്പെടുന്നുണ്ട്​. മൊബൈല്‍ ആപ്പി​െൻറ സഹായത്തോടെ വീട്ടിലിരുന്ന് കുട്ടികളെ സ്വന്തമായി പഠിക്കാന്‍ പ്രാപ്തരാക്കുകയാണ്​ ബൈജൂസ് ആപ്പി​െൻറ ലക്ഷ്യം. 

Tags:    
News Summary - Byju's to raise nearly $400 million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.