കൊച്ചി: ഈസി കാർഗോ റേഡിയോ ഏഷ്യ ഒമ്പതാമത് ‘ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ–-2022’ പുരസ്കാരം ശശി തരൂർ എംപിക്ക് സമ്മാനിച്ചു. ഷാർജ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഈസി കാർഗോ മാനേജിങ് ഡയറക്ടർ ജിഗിലേഷ് പോത്തൻ തരൂരിന് പുരസ്കാരം സമ്മാനിച്ചു. സാമൂഹിക–-സാംസ്കാരിക മേഖലയിലെ മികവ്, എഴുത്തുകാരൻ, പൊതുപ്രവർത്തകൻ, വാഗ്മി എന്നി നിലകളിലുള്ള ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
പ്രേക്ഷകരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽനിന്ന് എറ്റവും കൂടുതൽ എസ്എംഎസ് വേട്ടുകൾ ലഭിച്ച 3 പേരാണ് രണ്ടാം റൗണ്ടിൽ മത്സരിച്ചത്. രണ്ടാം റൗണ്ടിൽ നടൻ ഇന്ദ്രൻസ്, ഗായിക നഞ്ചിയമ്മ എന്നിവരെ പിന്തള്ളി തരൂർ വിജയിയായി. മുൻ വർഷങ്ങളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ, പ്രളയകാലത്ത് രക്ഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾ, പ്രളയബാധിതർക്ക് കടയിലെ മുഴുവൻ വസ്ത്രങ്ങളും സൗജന്യമായി നൽകിയ നൗഷാദ് തുടങ്ങിയവർ പുരസ്കാരത്തിന് അർഹരായിരുന്നു. ജിസിസിയിലെ കാർഗോ-കൊറിയർ രംഗത്ത് മുൻനിരയിലുള്ള ഈസി കാർഗോ ജീവകാരുണ്യ-സാമൂഹ്യ സേവനമേഖലകളിൽ വർഷങ്ങളായി മികച്ചരീതിയിൽ ഇടപെടുന്ന സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.