ന്യൂഡൽഹി: ഏഷ്യയുടെ നിർമാണ മേഖലയുടെ ഹബ്ബായി വിയ്റ്റനാം ഉയർന്നു വരുന്നതായി റിപ്പോർട്ട്. ചൈനയേയും ഇന്ത്യയേയും പിന്തള്ളിയാണ് വിയ്റ്റനാമിന്റെ നേട്ടം. നേരിട്ടുള്ള വിദേശനിക്ഷേപം, വിദേശ വ്യാപാരം, എക്സ്ചേഞ്ച് എന്നിവയിലെല്ലാം വിയ്റ്റനാം മുന്നേറിയതായി ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈന-യു.എസ് വ്യാപാര യുദ്ധത്തിന്‍റെ സമയത്ത് വിയ്റ്റനാം ഏഷ്യയിലെ ബദൽ നിർമാണ കേന്ദ്രമായി ഉയർന്നുവെന്നാണ് ഇ.ഐ.യു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ ചെലവിലുള്ള തൊഴിലാളികളുടെ ലഭ്യതയും സ്വതന്ത്ര കരാറുകളുമാണ് വിയ്റ്റനാമിന് നേട്ടമായത്. നിരവധി വൻകിട കമ്പനികൾ അവരുടെ നിർമാണശാലകൾ വിയ്റ്റ്നാമിൽ സ്ഥാപിച്ചു കഴിഞ്ഞു.
ഇ.ഐ.യുവിന്‍റെ റിപ്പോർട്ട് പ്രകാരം നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ 10ൽ 6 സ്കോറാണ് വിയ്റ്റനാം നേടിയത്. ചൈനക്കും ഇന്ത്യക്കും 5.5 സ്കോർ മാത്രമാണ് നേടാനായത്. ഇതുപോലെ വ്യാപാര എക്സ്ചേഞ്ച് നിയന്ത്രണം, തൊഴിലാളികളുടെ ലഭ്യത എന്നിവയിലെല്ലാം വിയ്റ്റ്നാമിന് ഉയർന്ന സ്കോറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.