മുംബൈ: ബാങ്ക് അക്കൗണ്ടുകളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 2021 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അക്കൗണ്ടുകളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൂർത്തിയായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ത്യൻ ബാങ്ക് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. അക്കൗണ്ട് ഉടമകളുടെ പാൻ കാർഡ് വിവരങ്ങളും ശേഖരിക്കണം. ബാങ്കുകളിലെത്തി അക്കൗണ്ട് ഉടമകൾ ഇടപാടുകൾ നടത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം. ഡിജിറ്റൽ യു.പി.എ ഇടപാടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അവർ പറഞ്ഞു.
റുപേ കാർഡിന് പ്രാധാന്യം നൽകണം. ബാങ്ക് ലയനമുണ്ടുവെന്ന സൂചനകൾ നൽകി വലിയ ബാങ്കുകളെയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.