ദുബൈ: ഫോബ്സ് മാഗസിന്റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട് ഇരട്ടിയാക്കിയാണ് (15,000 കോടി ഡോളർ) ഒന്നാമതെത്തിയത്.
മുകേഷ് അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ഡോളർ), സൈറസ് പൂനവല്ല (2,150 കോടി ഡോളർ), ഷിവ് നാടാർ (2,140 കോടി ഡോളർ) എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ അഞ്ച് പേർ.
മലയാളികളിൽ എം.എ. യൂസുഫലിയാണ് ഒന്നാമത്. 540 കോടി ഡോളർ ആസ്ഥിയുള്ള യൂസുഫലിക്കൊപ്പം അഞ്ച് മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. യൂസുഫലിക്ക് ഇന്ത്യയിൽ 35-ാം സ്ഥാനമാണ്.
മൂത്തൂറ്റ് കുടുംബം (400 കോടി ഡോളർ), ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), ജോയ് ആലുക്കാസ് (310 കോടി ഡോളർ), എസ്. ഗോപാലകൃഷ്ണൻ (305 കോടി ഡോളർ) എന്നിവരാണ് കേരളത്തിൽ നിന്നുള്ള ആദ്യ അഞ്ച് പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.