Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫോബ്​സ്​ പട്ടിക:...

ഫോബ്​സ്​ പട്ടിക: ​അംബാനിയെ മറികടന്ന്​ അദാനി​; കേരളത്തിൽ ഒന്നാമൻ യൂസുഫലി

text_fields
bookmark_border
mukesh ambani-adani- ma yusuff ali
cancel

ദുബൈ: ഫോബ്​സ്​ മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ്​ അംബാനിയെ മറികടന്ന്​ ഗൗതം അദാനി. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട്​ ഇരട്ടിയാക്കിയാണ്​ (15,000 കോടി ഡോളർ) ഒന്നാമതെത്തിയത്​.

മുകേഷ്​ അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ​ഡോളർ), സൈറസ്​ പൂനവല്ല (2,150 കോടി ഡോളർ), ഷിവ്​ നാടാർ (2,140 കോടി ഡോളർ) എന്നിവരാണ്​ ഇന്ത്യയിൽ നിന്നുള്ള ആദ്യ അഞ്ച്​ പേർ.

മലയാളികളിൽ​ എം.എ. യൂസുഫലിയാണ്​ ഒന്നാമത്​. 540 കോടി ഡോളർ ആസ്ഥിയുള്ള യൂസുഫലിക്കൊപ്പം അഞ്ച്​ മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. യൂസുഫലിക്ക്​ ഇന്ത്യയിൽ 35-ാം സ്ഥാനമാണ്​.

മൂത്തൂറ്റ്​ കുടുംബം (400 കോടി ഡോളർ), ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), ജോയ്​ ആലുക്കാസ്​ (310 കോടി ഡോളർ), എസ്​. ഗോപാലകൃഷ്ണൻ (305 കോടി ഡോളർ) എന്നിവരാണ്​ കേരളത്തിൽ നിന്നുള്ള ആദ്യ അഞ്ച്​ പേർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniForbes listma yusuff aliadani
News Summary - Forbes list: Adani surpasses Ambani; Yusufali is the first in Kerala
Next Story