സ്​റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ 12 ലക്ഷം വരെ ഗ്രാൻറ്​: കെ.എസ്.യു.എം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 'കേരള സ്​റ്റാര്‍ട്ടപ് ഇന്നോവേഷന്‍ ഡ്രൈവ് 2021'​െൻറ ഭാഗമായി സംസ്ഥാന സര്‍ക്കാറിെൻറ ഇന്നോവേഷന്‍ ഗ്രാൻറ്​ പദ്ധതിയിലേക്ക്​ കേരള സ്​റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സ്​റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സ്​റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപ വരെ ഗ്രാൻറ്​ ലഭിക്കും. മുമ്പ്​ ഐഡിയ ഗ്രാൻറ്​ ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അന്തിമ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാൻറിന് അപേക്ഷിക്കാം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്​റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. വിശദവിവരങ്ങള്‍ക്ക് https://bit.ly/InnovationGrant2021 വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Tags:    
News Summary - Grant up to Rs 12 lakh to strengthen startups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.