ന്യൂഡൽഹി: ഇൻഷുർ ചെയ്യാത്ത വാഹനങ്ങളിടിച്ചും ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ അപകടങ്ങളിലും ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ ആറുമാസത്തിനകം നിയമപരമായ ചട്ടങ്ങളുണ്ടാക്കണമെന്ന് ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു.
ഇത്തരം അപകടങ്ങളിൽ നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി വരുത്തിയിരുന്നുവെന്നും എന്നാൽ ചട്ടങ്ങളുണ്ടാക്കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ഇൻഷുർ ചെയ്യാത്ത വാഹനങ്ങൾ വരുത്തിയ അപകടത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ടെന്നും ഇത് രാജ്യമെങ്ങും നടപ്പിൽ വരുത്താൻ ആറുമാസം സമയം അനുവദിക്കണമെന്നും സർക്കാർ കോടതിയോട് അഭ്യർഥിച്ചു.
ഇൻഷുർ ചെയ്യാത്ത ട്രാക്ടർ ഇടിച്ച് മരിച്ചയാളുടെ ബന്ധുക്കൾ 2011ൽ സമർപ്പിച്ച ഹരജിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.