ഇന്ത്യ-യു.എ.ഇ ധാരണപത്രത്തിന് അനുമതി​; ഹലാൽ സർട്ടിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങളിലും പരസ്പര സഹകരണം

ന്യൂഡൽഹി: വ്യവസായം, നവീന സാങ്കേതികവിദ്യ രംഗങ്ങളിൽ സഹകരിക്കാനുള്ള ഇന്ത്യ-യു.എ.ഇ ധാരണപത്രം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വൈകാതെ ഒപ്പുവെക്കും. വിതരണ ശൃംഖല, പുനരുപയോഗ ഊർജം, നിർമിത ബുദ്ധി, ബഹിരാകാശ സങ്കേതങ്ങൾ തുടങ്ങിയ രംഗങ്ങളിലാണ് സഹകരണം മെച്ചപ്പെടുത്തുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങളിലും പരസ്പര സഹകരണം വരും.

ഇന്ത്യയും യു.എ.ഇയുമായുള്ള വ്യാപാരം 6,000 കോടി ഡോളറിന്റേതാണ്. ചൈനയും യു.എസും കഴിഞ്ഞാൽ ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യു.എ.ഇ. ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരുമാണ്. 1800 കോടി ഡോളറിന്റെ നിക്ഷേപമാണ് യു.എ.ഇക്ക് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യക്ക് യു.എ.യിൽ 8500 കോടി ഡോളർ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. അടുത്ത അഞ്ചു വർഷം കൊണ്ട് ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിൽ എത്തിക്കാൻ സമഗ്ര വ്യാപാര കരാർ രണ്ടു രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്.

Tags:    
News Summary - India-UAE MoU approved; Mutual cooperation including halal certification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.