ലുലു മാളിൽ ആരംഭിച്ച വാച്ച് എക്സ്പോ നടി നിഖില വിമൽ ഉദ്​ഘാടനം ചെയ്യുന്നു. ലുലു ഇന്ത്യ സി.ഒഒ രജിത് രാധാകൃഷ്ണൻ, കൊമേഷ്യൽ മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ ഒ, സ്വിസ് ​ഗ്രൂപ്പ് ഡയറക്ടർമാരായ ഹാഫിസ് സലാഹുദ്ദീൻ, അബ്ദുൾ കരീം, മുഹമ്മദ് വാസിഫ് എന്നിവർ സമീപം

ആ​ഗോള ബ്രാൻഡുകളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി അന്താരാഷ്ട്ര വാച്ച് എക്സ്പോക്ക് ലുലുവിൽ തുടക്കം

കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ വ്യത്യസ്ഥമായ കളക്ഷനുകൾ അടക്കം അവതരിപ്പിച്ച് വാച്ച് എക്സപോയ്ക്ക് കൊച്ചി ലുലു മാൾ സെൻട്രൽ ഏട്രിയത്തിൽ തുടക്കമായി. ചലച്ചിത്ര നടി നിഖില വിമൽ എക്സപോ ഉദ്ഘാടനം ചെയ്തു.

സ്വിസ്, റാഡോ, ഫ്രാങ്ക് മുള്ളർ,ലോംഗിൻസ് , ടിസോട്ട്, വിക്ടോറിനോക്സ്, മൊവാഡോ, കോൺകോർഡ്, സിറ്റിസൺ, ബോസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് വാച്ച് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ജെന്റ്സ്, വുമൺ വിഭാ​ഗങ്ങളിൽ ആകർഷകമായ കളക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്ക് ഏറ്റവും മികച്ച ഓഫറുകളും തയാറാണ്. ജൂലൈ 19ന് തുടക്കമായ എക്സ്പോ ജൂലൈ 21 വരെ നീണ്ട്നിൽക്കും.

ലുലു മാൾ സെൻട്രൽ ഏട്രിയത്തിലാണ് വാച്ച് എക്സപോ നടക്കുന്നത്. ആകർഷകമായ ​ഗിഫ്റ്റുകളും എക്സ്പോയുടെ ഭാ​ഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ലുലു ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, കൊമേഷ്യൽ മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ ഒ, സ്വിസ് ​ഗ്രൂപ്പ് ഡയറക്ടർമാരായ ഹാഫിസ് സലാഹുദ്ദീൻ, അബ്ദുൾ കരീം, മുഹമ്മദ് വാസിഫ് തുടങ്ങിവരും ചടങ്ങിൽ സന്നിഹിതരായി. 

Tags:    
News Summary - International Watch Expo kicks off at Lulu with an amazing collection of global brands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.