കോഴിക്കോട്: ഓൺലൈൻ വ്യാപാര കുത്തകകളെ ചെറുക്കാൻ വ്യാപാരികളും ഓൺലൈൻ വ്യാപാരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് വി-ഭവൻ (V-Bhavan) ഇ-കോമേഴ്സ് ആപ് അവതരിപ്പിക്കുന്നത്.
സെപ്റ്റംബർ 15 മുതൽ ആപ് പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗുണനിലവാരമുള്ള സാധനങ്ങൾ ഉത്തരവാദിത്തത്തോടെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ ഏത് സ്ഥാപനത്തിനും രജിസ്റ്റർ ചെയ്ത് ആപ്പിൽ അംഗത്വം എടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1001 പേർക്ക് ആദ്യമാസം സൗജന്യമായും തുടർന്നുള്ള മാസങ്ങളിൽ 125 രൂപ ഫീസടച്ചും അംഗത്വം എടുക്കാമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
മേഖലാടിസ്ഥാനത്തിലും കേളത്തിലെ ഏത് ജില്ലയിൽനിന്നും ആപ്പിലൂടെ സാധനങ്ങൾ വാങ്ങാനാകും. കൊറിയർ സർവിസ് വഴി 24 മണിക്കൂറിനകം ഉപഭോക്താക്കൾക്ക് എത്തിക്കും. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ ഡിസ്കൗണ്ട് ലഭ്യമാക്കും. ആപ്പിെൻറ ലോഗോ പ്രകാശനവും നിർവഹിച്ചു.
വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ, കെ. സേതുമാധവൻ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുറസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.