എൽ.ഐ.സി ഐ.പി.ഒ അവസാനിച്ചു; അപേക്ഷകർ രണ്ടിരട്ടി

ന്യൂഡൽഹി: പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സിയുടെ ഐ.പി.ഒ അവസാനിച്ചപ്പോൾ മൊത്തം ഓഹരികൾക്ക് രണ്ടിരട്ടി അപേക്ഷകർ. നോൺ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് -1.38 ഇരട്ടി, ചെറുകിട വ്യക്തിഗത നിക്ഷേപകർ- 1.72 ഇരട്ടി, പോളിസി ഉടമകൾ-5.39 ഇരട്ടി, എൽ.ഐ.സി ജീവനക്കാർ- നാല് ഇരട്ടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽ അപേക്ഷകരെത്തിയത്.

ജീവനക്കാർക്കും പോളിസി ഉടമകൾക്കും പ്രത്യേക ഇളവ് നൽകിയിരുന്നു. പൂർണമായും കേന്ദ്ര ഉടമസ്ഥതയിലുള്ള എൽ.ഐ.സിയുടെ മൂന്നര ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. 21,000 കോടി സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. 2021ൽ പൊതുവിപണിയിൽനിന്ന് 18,300 കോടി സമാഹരിച്ച പേടിഎമ്മിന്റേതാണ് ഇതുവരെയുള്ള ഏറ്റവും വലിയ ഐ.പി.ഒ.

Tags:    
News Summary - LIC IPO ends; Applicants doubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.