ന്യൂഡൽഹി: എൽ.ഐ.സി വിൽപനക്കുവെച്ച മുഴുവൻ ഓഹരികൾക്കും രണ്ടാം ദിനത്തിൽതന്നെ അപേക്ഷകരെത്തി. പോളിസി ഉടമകൾക്കുള്ള ഓഹരി വിഹിതത്തിന് മൂന്നിരട്ടിയും ജീവനക്കാർക്കുള്ള ഓഹരിക്ക് 2.14 ഇരട്ടിയും പേരാണ് അപേക്ഷിച്ചത്.
ചെറുകിട വ്യക്തിഗത നിക്ഷേപകരുടെ വിഭാഗത്തിൽ 91 ശതമാനം ഓഹരികൾക്കും അപേക്ഷകരെത്തി. 6.9 കോടി ഓഹരിയാണ് ഈ വിഭാഗത്തിൽ. മേയ് ഒമ്പതിനാണ് ഓഹരി വിൽപന അവസാനിക്കുന്നത്. എൽ.ഐ.സിയിലെ മൂന്നര ശതമാനം (22.13 കോടി) ഓഹരി വിൽപനയിലൂടെ 21,000 കോടി സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം.
902-949 ആണ് ഓഹരിയുടെ പ്രൈസ് ബാന്റ്. ജീവനക്കാർക്ക് ഒരു ഓഹരിയിൽ 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും ഇളവ് ലഭിക്കും. ഈ മാസം 17ന് എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.