മൊബൈൽ പണമിടപാട്​ കൈയടക്കി ഭീമൻ കമ്പനികൾ

ന്യൂ​ഡ​ൽ​ഹി:​ ഇ​ന്ത്യ​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടി​െൻറ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി.

ഏ​റ്റ​വു​മൊ​ടു​വി​ൽ, വാ​ട്​​സാ​പ്​ വ​ഴി​യും പ​ണ​മ​യ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം​ ഇ​ന്ത്യ​യി​ൽ വെ​ള്ളി​യാ​ഴ്​​ച ഔ​പ​ചാ​രി​ക​മാ​യി തു​ട​ങ്ങി. ഫേ​സ്​​ബു​ക്ക്​ ഉ​ട​മ​യാ​യ മാ​ർ​ക്​ സു​ക്ക​ർ​ബ​ർ​ഗ്​ നി​യ​ന്ത്രി​ക്കു​ന്ന വാ​ട്​​സാ​പി​െൻറ വ​ര​വു കൂ​ടി​യാ​യ​തോ​ടെ ഇ​ന്ത്യ​യെ​ന്ന വ​മ്പ​ൻ ഡി​ജി​റ്റ​ൽ വി​പ​ണി​യി​ലെ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​ടെ മ​ത്സ​രം മു​റു​കി. ആ​ൽ​ഫ​ബ​റ്റി​ന്​ കീ​ഴി​ലു​ള്ള ഗൂ​ഗ്​​ൾ പേ, ​വാ​ൾ​മാ​ർ​ട്ടി​െൻറ ഫോ​ൺ പേ, ​അ​ലി​ബാ​ബ​യു​ടെ പേ.​ടി.​എം എ​ന്നി​വ മൊ​ബൈ​ൽ പ​ണ​മി​ട​പാ​ട്​ കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കെ​യാ​ണ്​ വാ​ട്​​സാ​പി​െൻറ ക​ട​ന്നു​വ​ര​വ്.

കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ നാ​ഷ​ന​ൽ പേ​മെൻറ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ (എ​ൻ.​പി.​സി.​ഐ) രൂ​പ​പ്പെ​ടു​ത്തി​യ യു.​പി.​െ​എ (യൂ​നി​ഫൈ​ഡ്​ പേ​മെൻറ്​​സ്​ ഇ​ൻ​റ​ർ​ഫേ​സ്) സം​വി​ധാ​ന​വും ഭീം ​ആ​പ്ലി​ക്കേ​ഷ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ ബാ​ങ്കു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​ക​മ്പ​നി​ക​ൾ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ വി​ക​സി​പ്പി​ക്കു​ന്ന​ത്.

പ​ണ​മി​ട​പാ​ടി​നു​ള്ള വേ​ദി ഇ​വ​ർ ഒ​രു​ക്കു​ന്നു എ​ന്ന​ല്ലാ​തെ, അ​ടി​സ്​​ഥാ​ന​മെ​ല്ലാം ത​യാ​റാ​ക്കി​യ​ത്​ എ​ൻ.​പി.​സി.​ഐ​യാ​ണ്. ഭീം ​ആ​പ്​ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണ​മി​ട​പാ​ടി​ന്​ വേ​ദി​യാ​യി നി​ൽ​ക്കു​േ​മ്പാ​ൾ ത​ന്നെ​യാ​ണ്, യു.​പി.​ഐ ഇ​ട​പാ​ടി​െൻറ സിം​ഹ​ഭാ​ഗ​വും പു​റം​ക​മ്പ​നി​ക​ൾ കൈ​യ​ട​ക്കി​യ​ത്.

പ്ര​മു​ഖ​മാ​യ​വ അ​ട​ക്കം രാ​ജ്യ​ത്തെ 140ഓ​ളം ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ളെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ലേ​ക്ക്​ ഓ​ഫ​റു​ക​ളോ​ടെ വ​ല​വീ​ശി പി​ടി​ക്കു​​േ​മ്പാ​ൾ, സ്വ​ന്തം ​ബ്രാ​ൻ​ഡ്​​ കൈ​വി​ട്ട്​ സാ​​ങ്കേ​തി​ക സ​ഹാ​യം ചെ​യ്യു​ന്ന​തി​ലേ​ക്ക്​ പേ​മെൻറ്​ കോ​ർ​പ​റേ​ഷ​നും ബാ​ങ്കു​ക​ളും ഒ​തു​ങ്ങി​പ്പോ​യി. എ​ല്ലാ ബാ​ങ്കു​ക​ളും യു.​പി.​ഐ സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. പ​ക്ഷേ, ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ.

40 കോ​ടി പേ​രാ​ണ്​ ഇ​ന്ത്യ​യി​ൽ വാ​ട്​​സാ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​മാ​ർ​ക്ക​റ്റി​ലാ​ണ്​ ഉ​ട​മ​ക​ളാ​യ ഫേ​സ്​​ബു​ക്കി​െൻറ ക​ണ്ണ്. ര​ണ്ടു കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്ന നി​യ​ന്ത്ര​ണം എ​ൻ.​പി.​സി.​ഐ തു​ട​ക്ക​ത്തി​ൽ വെ​ച്ചി​ട്ടു​ണ്ടെ​ന്നു മാ​ത്രം.

ഇ​ന്ത്യ രൂ​പ​പ്പെ​ടു​ത്തി​യ യു.​പി.​ഐ മു​ഖേ​ന 200 കോ​ടി ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളാ​ണ്​ (3.3 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​ത്) ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ 180 കോ​ടി. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​െൻറ വ​ള​ർ​ച്ച​യാ​ണ്​ ഇ​തു കാ​ണി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു​ണ്ട്. ഈ ​സാ​ധ്യ​ത​യാ​ണ്​ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​പ്പോ​ൾ ത​ന്നെ ഗൂ​ഗ്​​ൾ പേ, ​ഫോ​ൺ പേ ​എ​ന്നി​വ​യി​ലൂ​ടെ ന​ട​ക്കു​ന്ന യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ ശ​രാ​ശ​രി 40 ശ​ത​മാ​നം വീ​തം ക​വി​ഞ്ഞു. മൊ​ബൈ​ൽ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടി​െൻറ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പി​ടി​ച്ച​ട​ക്കാ​ൻ ഒ​രു സ്​​ഥാ​പ​ന​ത്തെ​യും അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ൻ നി​യ​ന്ത്ര​ണ വ​ഴി തേ​ടു​ക​യാ​ണ്​ വൈ​കി​യ വേ​ള​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ.

യു.​പി.​ഐ ഇ​ട​പാ​ടി​െൻറ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ഒ​രു സ്​​ഥാ​പ​ന​ത്തി​നും അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ്​ എ​ൻ.​പി.​സി.​ഐ ജ​നു​വ​രി ഒ​ന്നു മു​ത​ൽ കൊ​ണ്ടു​വ​രു​ന്ന വ്യ​വ​സ്​​ഥ. എ​ന്നാ​ൽ ഇ​ത്​ ക​ണ​ക്കാ​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പ​രി​മി​തി​ക​ളു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags:    
News Summary - MNC's take hold over mobile payment service sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.