ഇസ്രായേൽ ഫുട്ബാൾ ടീമിനുള്ള സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് കായികോപകരണ നിർമാതാക്കളായ പ്യൂമ. 2024 മുതൽ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും കമ്പനി വ്യക്തമാക്കി. നിലവിലുള്ള ഇസ്രായേൽ ബഹിഷ്‍കരണ കാമ്പയിനുമായി തീരുമാനത്തിന് ബന്ധമില്ലെന്ന് ജർമ്മൻ കായികോപകരണ നിർമാതാക്കൾ അറിയിച്ചു.
ഇസ്രായേൽ ഫുട്ബാൾ അസോസിയേഷനുമായുള്ള ബന്ധത്തിന്റെ പേരിൽ നിരവധി തവണ പ്യൂമക്കെതിരെ ബഹിഷ്‍കരണ കാമ്പയിൻ ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് മാസമായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെ തുടർന്ന് ഈ കാമ്പയിൽ കൂടുതൽ ശക്തമാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്പോൺസർഷിപ്പ് പിൻവലിക്കുന്ന കാര്യം പ്യൂമ അറിയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്യൂമ പുറത്തിറക്കിയ പ്രസ്താവനയിൽ നിരവധി ദേശീയ ടീമുകളുമായി കമ്പനി വലിയ കരാറുകളിൽ ഒപ്പിടുമെന്നും വ്യക്തമാക്കുന്നു. അതേസമയം, ഇസ്രായേൽ അനുകൂല നിലപാടിന്റെ പേരിൽ നിരവധി ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ ഇപ്പോൾ ബഹിഷ്‍കരണ കാമ്പയിൽ ഉയരുന്നുണ്ട്. സാറ, സ്റ്റാർബക്സ് തുടങ്ങിയ കമ്പനികൾക്കെതിരെ ഇത്തരത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.