ന്യൂഡൽഹി: അതിസുരക്ഷക്കായി എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളിൽ ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ നിലവിൽ വരും. ഡേറ്റ ചോർച്ചയും തട്ടിപ്പും തടയാനുള്ള സംവിധാനമാണിതെന്ന് എസ്.ബി.ഐ കാർഡ് എം.ഡി രാമമോഹൻ റാവു അമാറ വ്യാഴാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞു.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് കാർഡ് വിവരങ്ങൾ നൽകാതെ പകരം കോഡുകൾ നൽകുന്ന സംവിധാനമായ ടോക്കണൈസേഷൻ രാജ്യമെങ്ങും ഒക്ടോബർ മുതൽ നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇടപാട് സ്ഥാപനവുമായി യഥാർഥ കാർഡ് വിവരം പങ്കുവെക്കാതെ മുന്നോട്ടുപോകാം എന്നതാണ് ടോക്കണൈസേഷൻ കൊണ്ടുള്ള ഗുണം. ഉപയോക്താവിന്റെ താൽപര്യസംരക്ഷണവും ഡേറ്റ ചോർച്ചയിൽനിന്നുള്ള സംരക്ഷണവും ഇതിലൂടെ ഉറപ്പാക്കാനാകും എന്നും എം.ഡി കൂട്ടിച്ചേർത്തു.
ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് കാര്‍ഡ് വിശദാംശങ്ങള്‍ സംരക്ഷിക്കുകയാണ് ടോക്കണൈസേഷന്റെ പ്രധാന ലക്ഷ്യം. കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ സേവ് ചെയ്യാൻ ഇനി സാധിക്കില്ല. ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.