മസ്കത്ത്: സുലൈമാൻ അൽ മസ്കരി ഗ്രൂപ്പിന്റെ ഇഫ്താർ സംഗമവും പുതിയ ബ്രാൻഡിന്റെ ലോഞ്ചിങ്ങും മസ്കത്ത് മാണി ഹോട്ടലിൽ നടന്നു.
പുതിയ ബ്രാൻഡായ ലൈക്കായുടെ (Lycka) ലോഞ്ചിങ് ഗ്രൂപ് ചെയർമാൻ ടി.എൻ. മുനീറും ഗ്രൂപ് സ്പോൺസർ സുലൈമാൻ അൽ മസ്കരിയും നിർവഹിച്ചു. നട്സ്, സ്പൈസസ്, പൾസസ് എന്നീ സാധനങ്ങളാണ് ലൈക്കായുടെ ബ്രാൻഡിൽ ഇപ്പോൾ വിപണിയിൽ നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഭാവിയിൽ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സാധനങ്ങൾ വിപണിയിൽ ഇറക്കുമെന്നും ഗ്രൂപ് സി.ഇ.ഒ ടി.എൻ. ജംഷീർ അറിയിച്ചു.
ലൈക്കാ ബ്രാൻഡിന്റെ ടീഷർട്ട് ഗ്രൂപ് സി.ഒ.ഒ ടി.എൻ. അഷ്റഫ്, സീനിയർ സ്റ്റാഫ് അലിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇജിനാസ്, മുഹമ്മദ് സിദാൻ, മുഹമ്മദ് സിനാൻ, ഗ്രൂപ് സാരഥികളായ അജ്മൽ ഇളവന്തേരി, ടി.പി. ജാബിർ, താഹിർ, കെ.എം. അഷ്റഫ്, അർഷാദ്, ടി.എൻ. ജസീം, ഓഡിറ്റർ ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു. ഒമാനിലെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, അറബ് പ്രമുഖർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും സംബന്ധിച്ചു.
സുലൈമാൻ അൽമസ്കരി ഗ്രൂപ് ഇന്ത്യ, അമേരിക്ക, തുർക്കിയ, ഇന്തോനേഷ്യ, വിയറ്റ്നാം, യു.എ.ഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി വിപണിയിൽ നൽകുന്നത്. അൽ മസ്കരി ഗ്രൂപ്പിന് ഹൈൽ റാമിസിനടുത്ത് വിപുലമായ വെയർ ഹൗസും ഓഫിസും പ്രവർത്തിക്കുന്നുണ്ട്. പുതുതായി റൂവി ഫിഷ് മാർക്കറ്റിനടുത്ത് ഹോൾസെയിൽ-റീട്ടെയിൽ ഷോറൂമും തുറക്കും. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിരവധി റീട്ടെയിൽ ഔട്ട് ലറ്റുകളാണ് അൽ മസ്കരി ഗ്രൂപ്പിന് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.