കൊച്ചി: രാജ്യത്ത് വിറ്റഴിക്കുന്ന സ്വര്‍ണത്തിന്റെ പകുതിയിലേറെയും വിവാഹ ആവശ്യങ്ങള്‍ക്കുള്ള സ്വര്‍ണാഭരണങ്ങളാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. വിറ്റഴിക്കുന്നതിൽ 55 ശതമാനത്തോളം വിവാഹ സ്വർണാഭരണമാണ്. ദക്ഷിണേന്ത്യക്കാരാണ് ആഭരണം വാങ്ങുന്നതില്‍ മുന്നില്‍. സ്വര്‍ണാഭരണ വിപണിയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിഹിതം 40 ശതമാനമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഗോള്‍ഡ് ട്രെന്‍ഡ് ആന്‍ഡ് ഡിമാൻഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് സ്വര്‍ണാഭരണ ഉപഭോഗത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.
ചൈനക്കാണ് ഒന്നാം സ്ഥാനം. വിവാഹങ്ങളും ഉത്സവങ്ങളും സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡിന്റെ ചാലകശക്തിയായി നിലകൊള്ളുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റീജനല്‍ സി.ഇ.ഒ പി.ആര്. സോമസുന്ദരന്‍ പറഞ്ഞു. 2021ല്‍ 611 ടണ്‍ സ്വര്‍ണാഭരണമാണ് ഇന്ത്യയുടെ ഉപഭോഗം. 673 ടണ്ണുമായി ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.