മുംബൈ: വലുപ്പം കുറഞ്ഞ പുതിയ 100 രൂപ നോട്ടുകൾ ലഭ്യമാക്കാൻ എ.ടി.എമ്മിൽ മാറ്റം വരുത്തുന്നതിന് 100 കോടി രൂപയെങ്കിലും ചെലവുവരുമെന്ന് എ.ടി.എം ഒാപറേറ്റർമാരുടെ സംഘടന. രാജ്യത്ത് 2.4 ലക്ഷം എ.ടി.എമ്മുകളുണ്ട്. വലുപ്പം മാത്രമല്ല, നിറത്തിലും പുതിയ നോട്ടിൽ വ്യത്യാസമുണ്ട്. ഇതിനായി യന്ത്രത്തിൽ ക്രമീകരണം നടത്താനാണ് വൻ ചെലവ് വരുന്നത്.
പഴയ നോട്ടുകൾ എ.ടി.എമ്മിൽനിന്ന് പിൻവലിക്കുന്നതിനനുസരിച്ച് പുതിയ നോട്ടുകൾ നിറക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നമാവുമെന്ന് എ.ടി.എം അനുബന്ധ സർവിസസ് ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടർ രാധ രാമദുരെ പറഞ്ഞു.
പുതിയ നോട്ടുകളുടെ വിതരണം ഉറപ്പാക്കിയാൽ മാത്രമേ പരിഹാരമാവൂ. 2.4 ലക്ഷം യന്ത്രങ്ങളിൽ മാറ്റം പൂർത്തിയാക്കാൻ ഒരു വർഷം വേണ്ടിവരുമെന്ന് ഹിറ്റാചി പേമെൻറ് സർവിസസ് മാനേജിങ് ഡയറക്ടർ ലോണി ആൻറണി പറഞ്ഞു. 200 രൂപ നോട്ടുകൾ നിറക്കാനുള്ള നടപടി അടുത്തിടെയാണ് പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.