ഓഹരി ഇടപാടുകളുടെ  സൂക്ഷ്മ നിരീക്ഷണത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ കണ്ടത്തെുന്നതിന് ചെറുതും വലുതുമായ ഓഹരി ഇടപാടുകള്‍ സൂക്ഷമ നിരീക്ഷണം നടത്താന്‍ ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കി. രാജ്യത്താകമാനമുള്ള 18 മേഖലകളിലെ പ്രിന്‍സിപ്പല്‍ ചീഫ് കമീഷണര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
 ചെറു ഓഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന് മറുപടി നല്‍കാതിരിക്കുന്നവരെയും ഇടപാടുകള്‍ ഫയല്‍ ചെയ്യാതിരിക്കുന്നവരെയും നിരീക്ഷിക്കും. ഇതോടൊപ്പം ഇ-ഫയലിങ് സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനും വകുപ്പ് ആലോചിക്കുന്നു. പാന്‍ കാര്‍ഡില്ലാതെ നടത്തിയ ഇടപാടുകള്‍ ഏറ്റുപറഞ്ഞ് തിരുത്താന്‍ നികുതിദായകരെ ഈ സംവിധാനം നിര്‍ബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാന്‍ കാര്‍ഡില്ലാതെ 60 ലക്ഷത്തിലധികം ഇടപാടുകള്‍ ഓരോ വര്‍ഷവും നടക്കുന്നതായാണ് കണക്കുകള്‍. 2016-17 ബജറ്റില്‍ കള്ളപ്പണക്കാര്‍ക്ക് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നികുതി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ നാലുമാസം അനുവദിച്ചിരുന്നു. ഇതിന്‍െറ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.