എണ്ണവിലയിടിവ് ഇന്ത്യക്ക് നേട്ടമാകും –ഐ.എം.എഫ്

വാഷിങ്ടണ്‍: ആഗോളവിപണിയിലെ എണ്ണവിലയിടിവ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് അപ്രതീക്ഷിത നേട്ടമാകുമെന്ന് ഐ.എം.എഫ് വിലയിരുത്തല്‍. എണ്ണവില കുറഞ്ഞതോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ചെലവിട്ടിരുന്ന തുകയില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. 
 ഈ തുക ചരക്ക്-സേവന മേഖലയില്‍ ചെലവഴിക്കാന്‍ ഇന്ത്യക്ക് സാധിക്കും. അതോടൊപ്പം പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനും സാധിക്കുമെന്ന് ഐ.എം.എഫ് തലവന്‍ പോള്‍ കാഷിന്‍ വ്യക്തമാക്കി. 8 മാസത്തിനിടെ എണ്ണവില 70 ശതമാനമാണ് കുറഞ്ഞത്. ബാരലിന് 35 ഡോളറാണ് ഇപ്പോഴത്തെ വില. സാമ്പത്തിക അസ്ഥിരതക്കിടയിലും ഇന്ത്യയിലെ മൊത്ത ഉല്‍പാദന വളര്‍ച്ചനിരക്ക് 7.3ല്‍നിന്ന് അടുത്ത സാമ്പത്തികവര്‍ഷത്തോടെ 7.5 ആയി ഉയരുമെന്നാണ് ഐ.എം.എഫ് വിലയിരുത്തുന്നത്.
കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുകയും നിക്ഷേപ പ്രക്രിയക്ക് തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. . 
അതേസമയം സ്വകാര്യ ബാങ്കുകള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹമാണെന്നും ഐ.എം.എഫ് തലവന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.