ന്യൂഡൽഹി: നടപടിക്രമങ്ങൾ പാലിക്കാതിരിക്കുകയും കൃത്യമായി നികുതി റിേട്ടൺ ഫയൽ ചെയ്യാതിരിക്കുകയും ചെയ്ത രണ്ടു ലക്ഷം കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇൗ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കാനും ഡയറക്ടർമാരെ പുറത്താക്കാനും തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ ചില കമ്പനികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാജ്യത്താകമാനം 2,09,032 കമ്പനികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ കമ്പനികൾക്കെതിരെ നടപടികളുണ്ടാവുമെന്ന് സർക്കാർ അറിയിച്ചു.
ഹവാല ഇടപാടും അനധികൃത വിദേശനാണയ കൈമാറ്റവും നിയന്ത്രിക്കുന്നതിെൻറ ഭാഗമായി കേന്ദ്ര സർക്കാർ തയാറാക്കിയ പദ്ധതികളുടെ ഭാഗമായാണ് നടപടി.
നടപടി എടുക്കാതിരിക്കാൻ കാരണം ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് നേരത്തേ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നടപടിയെടുത്തത്. സാമ്പത്തിക തട്ടിപ്പും നിയമവിരുദ്ധ ഇടപാടുകളും നടത്തുന്നുവെന്ന് സംശയിക്കുന്ന കമ്പനികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. തുടർപ്രവർത്തനം നടത്തണമെങ്കിൽ ഇവ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടിവരും.
ഇൗ കമ്പനികളുടെ ഡയറക്ടർമാരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മറ്റ് ഇടപാടുകൾ നടത്തുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. ഇവർക്ക് മറ്റു സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുക്കാനും കഴിയില്ല. കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി. ഇവയുടെ ഇടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകൾക്ക് സർക്കാർ നേരത്തേ നിർദേശം നൽകിയിരുന്നു. വർഷങ്ങളായി നിശ്ചലമായി കിടക്കുന്ന കമ്പനികളെയും പട്ടികയിൽ ഉൾെപ്പടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.