ന്യൂഡൽഹി: ചരക്കുസേവനനികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുേമ്പാൾ ഭക്ഷ്യധാന്യങ്ങൾക്കും പാലിനും വില കുറയും. ധാന്യങ്ങൾക്ക് ഇപ്പോഴുള്ള അഞ്ചു ശതമാനം നികുതിനിരക്ക് വേണ്ടെന്നുവെച്ച്, നികുതിരഹിതമാക്കി. പാലിനും നികുതിയില്ല. സോപ്പ്, ടൂത്ത് പേസ്റ്റ്, ഹെയർഒായിൽ തുടങ്ങി പതിവ് ഉപയോഗത്തിനുള്ള സാധാരണ ഇനങ്ങളുടെ നികുതി 22ൽ നിന്ന് 18 ശതമാനമായി കുറയും.
ദേശീയതലത്തിൽ സാധന, സേവനനിരക്ക് ഏകീകരിച്ച് ജൂലൈ ഒന്നുമുതൽ ജി.എസ്.ടി നടപ്പാക്കാനാണ് കേന്ദ്ര, സംസ്ഥാനസർക്കാറുകൾ തയാറെടുക്കുന്നത്. അതിെൻറ ഭാഗമായി വിവിധ ഉൽപന്നങ്ങളുടെ നികുതി സ്ലാബുകളിൽ ഏതേത് ഉൽപന്നങ്ങൾ ഉൾപ്പെടുത്തണമെന്ന് നിശ്ചയിക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ശ്രീനഗറിൽ ആരംഭിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗമാണ് ഇൗ തീരുമാനങ്ങൾ എടുത്തത്.
പഞ്ചസാര, കാപ്പി, തേയില, ഭക്ഷ്യഎണ്ണ എന്നിങ്ങനെ ദിനാവശ്യങ്ങൾക്കുള്ള സംസ്കരിച്ച ഭക്ഷ്യഉൽപന്നങ്ങൾക്ക് അഞ്ചുശതമാനമാണ് നികുതി. ഇന്ത്യൻ മിഠായികൾക്ക് അഞ്ചുശതമാനം. ഫലത്തിൽ ഇൗയിനങ്ങൾക്ക് വിലവ്യത്യാസം ഉണ്ടാവില്ല. ജീവൻരക്ഷാ മരുന്നുകൾക്കും അഞ്ചുശതമാനമെന്ന നികുതിനിരക്ക് തുടരും. േസാഡ പോലെയുള്ള ലഘുപാനീയങ്ങൾക്ക് 28 ശതമാനം നികുതി. പാക്കറ്റിലാക്കി ബ്രാൻഡ് ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങളുടെ നികുതിനിരക്ക് തീരുമാനിച്ചിട്ടില്ല.
ജി.എസ്.ടി നടപ്പാക്കുേമ്പാൾ വിവിധ ഉൽപന്നങ്ങളെ അഞ്ച്,12,18,28 ശതമാനത്തിെൻറ നാലുനികുതി സ്ലാബുകളിൽ കൊണ്ടുവരാൻ ജി.എസ്.ടി സമിതി നേരേത്ത തീരുമാനിച്ചിരുന്നു. 1211 ഇനങ്ങളിൽ ആറെണ്ണമൊഴികെ എല്ലാ ഉൽപന്നങ്ങളുടെയും ജി.എസ്.ടി നിരക്ക് തീരുമാനിച്ചു. സ്വർണത്തിനും ബീഡിക്കും കുറഞ്ഞനികുതി മാത്രം ചുമത്തണമെന്ന കേരളത്തിെൻറ ആവശ്യം വെള്ളിയാഴ്ച ചർച്ച ചെയ്യും. ചെറുകാറുകൾക്ക് ഒരു ശതമാനം സെസ് പിരിക്കും. ഇടത്തരം കാറുകൾക്ക് മൂന്നു ശതമാനവും ആഡംബരകാറുകൾക്ക് 15 ശതമാനവും സെസ് ഇൗടാക്കും. എ.സി, ഫ്രിഡ്ജ് തുടങ്ങിയവക്ക് 28 ശതമാനം നികുതി. പുകയില പോലുള്ള ദുർഗുണ ഉൽപന്നങ്ങൾക്കും ആഡംബരസാധനങ്ങൾക്കും 65 ശതമാനം വരെ നികുതി ഇൗടാക്കും. കൽക്കരിയുടെ ജി.എസ്.ടി നിരക്ക് ഇപ്പോഴത്തെ 11.69 നുപകരം അഞ്ചുശതമാനം മാത്രമായി ചുരുക്കി.
ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുന്ന ഇനങ്ങളുടെ പട്ടികക്ക് വെള്ളിയാഴ്ച അന്തിമരൂപം നൽകിയേക്കും. സേവനനികുതിനിരക്കുകൾ വെള്ളിയാഴ്ച ചർച്ചചെയ്യും. ബാക്കിനിൽക്കുന്ന ഇനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ആവശ്യമെങ്കിൽ ഒരുവട്ടംകൂടി സമിതി യോഗംചേർന്നേക്കും. ജി.എസ്.ടിയുടെ ഏഴുചട്ടങ്ങൾ സമിതി അംഗീകരിച്ചു. പുതിയ നികുതിസമ്പ്രദായത്തിലേക്കുള്ള മാറ്റം സംബന്ധിച്ച രണ്ടു ചട്ടങ്ങൾ നിയമകാര്യസമിതി പരിശോധിച്ചുവരുന്നു.
മിക്കവാറും ഉൽപന്നങ്ങൾക്ക് നിരക്ക് 18 ശതമാനമാണ്. 81 ശതമാനം ഇനങ്ങൾക്കും ഇൗ നിരക്കാണെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു. മൂലധന ഉൽപന്നങ്ങൾക്ക് നിരക്ക് 18 ശതമാനമാക്കിയത് വ്യവസായങ്ങൾക്ക് വലിയ സഹായമാകും.
പൊതുവെ നികുതി കുറയുകയാണ് ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒാരോ സംസ്ഥാനത്തിനും പ്രധാനമായ ഉൽപന്നങ്ങൾ നികുതിരഹിതമാക്കാനോ കുറഞ്ഞനികുതിയിൽ ഒതുക്കാനോ ആണ് ധനമന്ത്രിമാർ ശ്രമിച്ചത്. യു.പി ആവശ്യപ്പെട്ടത് പൂജാസാധനങ്ങൾക്ക് നികുതിചുമത്തരുതെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.