ന്യൂഡൽഹി: സ്വീസ് ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി. സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപം ക്രമാധീതമായി വർധിച്ചെന്ന പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകുകയായിരുന്നു ധനമന്ത്രി. പ്രതിപക്ഷത്തിേൻറത് തെറ്റായ പ്രചാരണമാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
ഇൗ വർഷത്തിെൻറ ആദ്യ പാതിയിൽ മുൻകൂർ നികുതി നിക്ഷേപത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ ആദായ നികുതി വിഭാഗത്തിൽ 44 ശതമാനവും കോർപറേറ്റ് നികുതി വിഭാഗത്തിൽ 17 ശതമാനവുമാണ് വർധനവ് ഉണ്ടായതെന്ന് ജയ്റ്റ്ലി വ്യക്തമാക്കി.
നികുതി റിേട്ടൺ നൽകുന്നതിലും കഴിഞ്ഞ ഒരു വർഷത്തിൽ വർധനാവ് രേഖപ്പെടുതി. കഴിഞ്ഞ ഒരു വർഷം 10.02 ലക്ഷം കോടി നികുതി സമാഹരിച്ചെന്നും കഴിഞ്ഞ നാല് വർഷത്തിൽ 57ശതമാനം വർധിച്ചു. ജി.എസ്.ടി രാജ്യത്തിെൻറ വളർച്ചക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.