Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വിസ്​ ബാങ്കിലുള്ള...

സ്വിസ്​ ബാങ്കിലുള്ള പണമെല്ലാം കള്ളപ്പണമല്ലെന്ന്​ അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
jaitly
cancel

ന്യൂഡൽഹി: സ്വീസ്​ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന്​ കേന്ദ്ര മന്ത്രി അരുൺ ജെയ്​റ്റ്​ലി. സ്വിസ്​ ബാങ്കി​ൽ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപം​ ക്രമാധീതമായി വർധിച്ചെന്ന പ്രതിപക്ഷത്തി​​​െൻറ ആരോപണങ്ങൾക്ക്​ ഫേസ്​ബുക്കിലൂടെ  മറുപടി നൽകുകയായിരുന്നു ധനമന്ത്രി. പ്രതിപക്ഷത്തി​​േൻറത്​ തെറ്റായ പ്രചാരണമാണെന്നും ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു. 

ഇൗ വർഷത്തി​​​െൻറ ആദ്യ പാതിയിൽ മുൻകൂർ നികുതി നിക്ഷേപത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്​. സ്വകാര്യ ആദായ നികുതി വിഭാഗത്തിൽ 44 ശതമാനവും കോർപറേറ്റ്​ നികുതി വിഭാഗത്തിൽ 17 ശതമാനവുമാണ്​ വർധനവ്​ ഉണ്ടായതെന്ന്​ ജയ്​റ്റ്​ലി വ്യക്​തമാക്കി. 

നികുതി റി​േട്ടൺ നൽകുന്നതിലും കഴിഞ്ഞ ഒരു​ വർഷത്തിൽ വർധനാവ്​ രേഖപ്പെടുതി​. കഴിഞ്ഞ ഒരു വർഷം 10.02 ലക്ഷം കോടി നികുതി സമാഹരിച്ചെന്നും കഴിഞ്ഞ​ നാല്​ വർഷത്തിൽ 57ശതമാനം വർധിച്ചു. ജി.എസ്​.ടി രാജ്യത്തി​​​െൻറ വളർച്ചക്ക്​ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arun Jailtleymalayalam newsSwiss AccoountBlack Money Investment
News Summary - All money deposits in Swiss Banks not black money Arun Jaitley-business news
Next Story