അടിതെറ്റിയാൽ അംബാനിയും

അടിതെറ്റിയാൽ ആന മാത്രമല്ല അംബാനിയും വീഴും. ഇന്ത്യൻ വ്യവസായത്തി​​െൻറയും മുതലാളിത്തത്തി​​െൻറയും സൂചകമായ റിലയൻസി​​െൻറ മുതലാളിക്കും പണത്തിന് മുട്ടുള്ള കാലം വരുമോ. അതും അസംഭവ്യമല്ലെന്നാണ് വിപണിയിൽനിന്നുള്ള വാർത്തകൾ.

ഇന്ത്യൻ വ്യവസായ രംഗത്തെ മുടിചൂടാ മന്നനായിരുന്ന ധീരുഭായ്​ അംബാനിയുടെ ഇളയ പുത്രൻ അനിൽ അംബാനിയാണ്​ പുതിയ വാർത്തകളിലെ നായകൻ. അച്ഛ​​െൻറ മരണശേഷം ജേഷ്​ഠൻ മുകേഷ്​ അംബാനിയുമായി വഴിപിരിഞ്ഞ്​ അനിൽ അംബാനി സ്വന്തമാക്കി നയിച്ചിരുന്ന റിലയൻസ്​കമ്യൂണിക്കേഷൻ (ആർ.കോം) പാപ്പരത്വ നടപടിക​ളിലേക്കാണ്​ കഴിഞ്ഞയാഴ്​ച നീങ്ങിയത്​. ആർകോമിൽനിന്ന്​ കിട്ടാനുള്ള 1150 കോടി രൂപ ലഭിക്കാൻ സാധ്യതകളൊന്നുമില്ലെന്നും​ പണം ഇൗടാക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്​ സ്വീഡിഷ്​ ടെലികോം കമ്പനിയായ എറിക്​സൺ നൽകിയ മൂന്നു ഹരജികളാണ്​ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ (എൻ.സി.ൽ.ടി) സ്വീകരിച്ചിരിക്കുന്നത്​. പണ്ടേ പ്രതിസന്ധിയിലായ കമ്പനിയുടെ ടവറുകളും കേബിളുകളും സ്​പെക്​ട്രവുമുൾപ്പെടെ ​സഹോദര​​െൻറ റിലയൻസ്​ ജിയോക്ക്​​ വിറ്റ്​ 18,000 കോടി സമാഹരിക്കാനുള്ള പരിശ്രമത്തിനും കൂടിയാണ്​ ഇതോടെ തിരിച്ചടിയായത്​.  

പണമീടാക്കാൻ വായ്​പക്കാർ പുറകേ നടക്കുന്ന കഷ്​ടകാലം നാട്ടിലെ സാധാരണക്കാർക്ക്​ മാത്രമല്ല ഏത്​ അംബാനിക്കും വരാമെന്ന്​ അംബാനിമാർ മനസ്സിലാക്കിയത്​ പക്ഷേ ഇതാദ്യമൊന്നുമല്ല. ആർകോമിന്​ വൻ തുക വായ്​പ നൽകിയിരുന്ന ചൈന ഡെവലപ്​മ​െൻറ്​ ബാങ്ക്​ (സി.ഡി.ബി) ഉൾപ്പെടെ ഇതേ നീക്കം മു​േമ്പ നടത്തിയതാണ്​. അന്നു പക്ഷേ, സി.ഡി.ബി ഉൾപ്പെടെ വായ്​പ ദാതാക്കളുമായി നടത്തിയ ചർച്ചയിൽ എത്രയും പെട്ടന്ന്​ ആസ്​തി വകകൾ ജിയോക്ക്​ കൈമാറി പണമിടപാടുകൾക്ക്​ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ അവസാന നിമിഷം കോടതി നടപടികൾ ഒഴിവായിപ്പോവുകയായിരുന്നു. എയർസെല്ലുമായി ലയിക്കാനുള്ള ആർകോമി​​െൻറ ആലോചന പരാജയത്തിലേക്ക്​ നീങ്ങിയതോടെയാണ്​ സി.ഡി.ബി, എറിക്​സൺ, മണിപ്പാൽ ​െടക്​നോളജീസ്, ടെക്​ മഹീന്ദ്ര ഉൾപ്പെടെ കമ്പനികൾ ആർകോമി​​െൻറ പാപ്പരത്വ പ്രഖ്യാപന നടപടികളിലേക്ക്​ അന്ന്​ നീങ്ങിയത്​. 

എന്നാൽ, കോടതിക്കു പുറത്ത്​ ഒത്തുതീർപ്പിന്​ അന്ന്​ ടെക്​ മഹീന്ദ്രയും മറ്റും തയാറായി. ഒന്നും രണ്ടുമല്ല 2017മാർച്ചിലെ കണക്കനുസരിച്ച്​ 45,753 കോടി രൂപയോളമാണ്​ റിലയൻസ്​ കമ്യൂണിക്കേഷൻ നൽകാനുള്ളത്​. നഷ്​ടത്തിൽനിന്ന്​ ന​ഷ്​ടത്തിലേക്ക്​ നീങ്ങിയിരുന്ന കമ്പനി കഴിഞ്ഞ വർഷം നവംബറിൽ ടുജി, 3ജി സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. ട്രൈബ്യൂണൽ നടപടികൾ തുടങ്ങിയാൽ ആസ്​തികൾ വിറ്റ്​ കടമൊഴിവാക്കാൻ പോലും സാധിക്കില്ലെന്നതുകൊണ്ട്​ എറിക്​സണുമായി കോടതിക്ക്​ പുറത്ത്​ ഒത്തുതീർപ്പിന്​ അവസാനവട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും എളുപ്പമല്ലെന്നാണ്​ റിപ്പോർട്ടുകൾ.

ട്രൈബ്യൂണലിലെ ഹരജിയിൽ ഒത്തുതീർപ്പ്​ ഉണ്ടായില്ലെങ്കിൽ ആർകോമി​​െൻറ വിൽപനയോ പ്രവർത്തനം നിർത്തലോ ആണ്​ സംഭവിക്കാവുന്നത്​. പക്ഷേ, കമ്പനിക്ക്​ അപ്പീൽസാധ്യതകൾ അവശേഷിക്കും.പൊതുമേഖല കമ്പനികൾ മാത്രം നിക്ഷേപകരെ ആകർഷിച്ചിരുന്ന കാലത്ത്​, 1977ൽ ലിസ്​റ്റുചെയ്യു​േമ്പാൾ ആയിരക്കണക്കിന്​ ചെറുകിട നിക്ഷേപകരാണ്​ ധീരുഭായ്​ അംബാനിയിൽ വിശ്വാസമർപ്പിച്ച്​ റിലയൻസ്​ ഒാഹരികളിൽ പണം മുടക്കിയത്​. 2002ൽ ധീരുഭായ്​ മരിക്കു​േമ്പാൾ റിലയൻസിന്​ 20 ലക്ഷത്തോളം ഒാഹരിയുടമകളാണുണ്ടായിരുന്നത്​. ആ വിശ്വാസമാണ്​ ഇപ്പോൾ പാപ്പരത്വ നടപടികളിലേക്ക്​ വലിച്ചിഴക്കപ്പെട്ടത്​. 

സഹോദരനുമായി വഴിപിരിഞ്ഞ 2006 മുതൽ തന്നെ അനിൽ അംബാനിയു​ടെ ഭാഗ്യനക്ഷത്രങ്ങൾ മങ്ങിത്തുടങ്ങിയിരുന്നു. ഫോബ്​സ്​ മാസികയുടെ കണക്കനുസരിച്ച്​ 2007ൽ മുകേഷ്​ അംബാനിക്ക്​ 4900 കോടി ഡോളറി​​െൻറയും അനിൽ അംബാനിക്ക്​ 4500 കോടി ഡോളറി​​െൻറയും ആസ്​തിയാണുണ്ടായിരുന്നത്​. എന്നാൽ 2017 ആയപ്പോ​േഴക്ക്​ അനിൽ അംബാനിയുടെ ആസ്​തി 315 കോടി ഡോളറായി ചുരുങ്ങി. മുകേഷ്​ അംബാനിയുടേത്​ 3800 കോടി ഡോളറായും. 

കമ്പനികളുടെ വിപണിമൂല്യത്തിലുമുണ്ടായി ഇത്തരത്തിലുള്ള അന്തരം. 2006നുശേഷം മുകേഷി​​െൻറ റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ വിപണിമൂല്യം ആറു മടങ്ങ്​ വർധിച്ച്​ ആറുലക്ഷം കോടിയായെങ്കിൽ അനിലി​​െൻറ റിലയൻസ്​ ക്യാപിറ്റൽ, ഇൻഫ്രാസ്​ട്രക്​ചർ, കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ മൂല്യം 17 ശതമാനത്തോളം ഇടിഞ്ഞ്​ 47,017 കോടിയിലെത്തി. 2010ൽ ടെലികോം മേഖലയിൽ രണ്ടാം സ്​ഥാനവും 17 ശതമാനം വിപണി വിഹിതവുമുണ്ടായിരുന്ന കമ്പനിയാണ്​ ആർകോം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കടബാധ്യത കുറക്കുന്നതി​​െൻറ ഭാഗമായി മീഡിയ^ എൻറർടെയിൻമ​െൻറ്​, സിമൻറ്​, റോഡ്​സ്​ തുടങ്ങിയ മേഖലകളിൽനിന്നെല്ലാം ഗ്രൂപ്​ കമ്പനികൾ പിൻവാങ്ങിയിരുന്നു.

Tags:    
News Summary - Ambani In Crisis - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.