അടിതെറ്റിയാൽ അംബാനിയും
text_fieldsഅടിതെറ്റിയാൽ ആന മാത്രമല്ല അംബാനിയും വീഴും. ഇന്ത്യൻ വ്യവസായത്തിെൻറയും മുതലാളിത്തത്തിെൻറയും സൂചകമായ റിലയൻസിെൻറ മുതലാളിക്കും പണത്തിന് മുട്ടുള്ള കാലം വരുമോ. അതും അസംഭവ്യമല്ലെന്നാണ് വിപണിയിൽനിന്നുള്ള വാർത്തകൾ.
ഇന്ത്യൻ വ്യവസായ രംഗത്തെ മുടിചൂടാ മന്നനായിരുന്ന ധീരുഭായ് അംബാനിയുടെ ഇളയ പുത്രൻ അനിൽ അംബാനിയാണ് പുതിയ വാർത്തകളിലെ നായകൻ. അച്ഛെൻറ മരണശേഷം ജേഷ്ഠൻ മുകേഷ് അംബാനിയുമായി വഴിപിരിഞ്ഞ് അനിൽ അംബാനി സ്വന്തമാക്കി നയിച്ചിരുന്ന റിലയൻസ്കമ്യൂണിക്കേഷൻ (ആർ.കോം) പാപ്പരത്വ നടപടികളിലേക്കാണ് കഴിഞ്ഞയാഴ്ച നീങ്ങിയത്. ആർകോമിൽനിന്ന് കിട്ടാനുള്ള 1150 കോടി രൂപ ലഭിക്കാൻ സാധ്യതകളൊന്നുമില്ലെന്നും പണം ഇൗടാക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സൺ നൽകിയ മൂന്നു ഹരജികളാണ് നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ (എൻ.സി.ൽ.ടി) സ്വീകരിച്ചിരിക്കുന്നത്. പണ്ടേ പ്രതിസന്ധിയിലായ കമ്പനിയുടെ ടവറുകളും കേബിളുകളും സ്പെക്ട്രവുമുൾപ്പെടെ സഹോദരെൻറ റിലയൻസ് ജിയോക്ക് വിറ്റ് 18,000 കോടി സമാഹരിക്കാനുള്ള പരിശ്രമത്തിനും കൂടിയാണ് ഇതോടെ തിരിച്ചടിയായത്.
പണമീടാക്കാൻ വായ്പക്കാർ പുറകേ നടക്കുന്ന കഷ്ടകാലം നാട്ടിലെ സാധാരണക്കാർക്ക് മാത്രമല്ല ഏത് അംബാനിക്കും വരാമെന്ന് അംബാനിമാർ മനസ്സിലാക്കിയത് പക്ഷേ ഇതാദ്യമൊന്നുമല്ല. ആർകോമിന് വൻ തുക വായ്പ നൽകിയിരുന്ന ചൈന ഡെവലപ്മെൻറ് ബാങ്ക് (സി.ഡി.ബി) ഉൾപ്പെടെ ഇതേ നീക്കം മുേമ്പ നടത്തിയതാണ്. അന്നു പക്ഷേ, സി.ഡി.ബി ഉൾപ്പെടെ വായ്പ ദാതാക്കളുമായി നടത്തിയ ചർച്ചയിൽ എത്രയും പെട്ടന്ന് ആസ്തി വകകൾ ജിയോക്ക് കൈമാറി പണമിടപാടുകൾക്ക് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ അവസാന നിമിഷം കോടതി നടപടികൾ ഒഴിവായിപ്പോവുകയായിരുന്നു. എയർസെല്ലുമായി ലയിക്കാനുള്ള ആർകോമിെൻറ ആലോചന പരാജയത്തിലേക്ക് നീങ്ങിയതോടെയാണ് സി.ഡി.ബി, എറിക്സൺ, മണിപ്പാൽ െടക്നോളജീസ്, ടെക് മഹീന്ദ്ര ഉൾപ്പെടെ കമ്പനികൾ ആർകോമിെൻറ പാപ്പരത്വ പ്രഖ്യാപന നടപടികളിലേക്ക് അന്ന് നീങ്ങിയത്.
എന്നാൽ, കോടതിക്കു പുറത്ത് ഒത്തുതീർപ്പിന് അന്ന് ടെക് മഹീന്ദ്രയും മറ്റും തയാറായി. ഒന്നും രണ്ടുമല്ല 2017മാർച്ചിലെ കണക്കനുസരിച്ച് 45,753 കോടി രൂപയോളമാണ് റിലയൻസ് കമ്യൂണിക്കേഷൻ നൽകാനുള്ളത്. നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് നീങ്ങിയിരുന്ന കമ്പനി കഴിഞ്ഞ വർഷം നവംബറിൽ ടുജി, 3ജി സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. ട്രൈബ്യൂണൽ നടപടികൾ തുടങ്ങിയാൽ ആസ്തികൾ വിറ്റ് കടമൊഴിവാക്കാൻ പോലും സാധിക്കില്ലെന്നതുകൊണ്ട് എറിക്സണുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് അവസാനവട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും എളുപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ.
ട്രൈബ്യൂണലിലെ ഹരജിയിൽ ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ ആർകോമിെൻറ വിൽപനയോ പ്രവർത്തനം നിർത്തലോ ആണ് സംഭവിക്കാവുന്നത്. പക്ഷേ, കമ്പനിക്ക് അപ്പീൽസാധ്യതകൾ അവശേഷിക്കും.പൊതുമേഖല കമ്പനികൾ മാത്രം നിക്ഷേപകരെ ആകർഷിച്ചിരുന്ന കാലത്ത്, 1977ൽ ലിസ്റ്റുചെയ്യുേമ്പാൾ ആയിരക്കണക്കിന് ചെറുകിട നിക്ഷേപകരാണ് ധീരുഭായ് അംബാനിയിൽ വിശ്വാസമർപ്പിച്ച് റിലയൻസ് ഒാഹരികളിൽ പണം മുടക്കിയത്. 2002ൽ ധീരുഭായ് മരിക്കുേമ്പാൾ റിലയൻസിന് 20 ലക്ഷത്തോളം ഒാഹരിയുടമകളാണുണ്ടായിരുന്നത്. ആ വിശ്വാസമാണ് ഇപ്പോൾ പാപ്പരത്വ നടപടികളിലേക്ക് വലിച്ചിഴക്കപ്പെട്ടത്.
സഹോദരനുമായി വഴിപിരിഞ്ഞ 2006 മുതൽ തന്നെ അനിൽ അംബാനിയുടെ ഭാഗ്യനക്ഷത്രങ്ങൾ മങ്ങിത്തുടങ്ങിയിരുന്നു. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 2007ൽ മുകേഷ് അംബാനിക്ക് 4900 കോടി ഡോളറിെൻറയും അനിൽ അംബാനിക്ക് 4500 കോടി ഡോളറിെൻറയും ആസ്തിയാണുണ്ടായിരുന്നത്. എന്നാൽ 2017 ആയപ്പോേഴക്ക് അനിൽ അംബാനിയുടെ ആസ്തി 315 കോടി ഡോളറായി ചുരുങ്ങി. മുകേഷ് അംബാനിയുടേത് 3800 കോടി ഡോളറായും.
കമ്പനികളുടെ വിപണിമൂല്യത്തിലുമുണ്ടായി ഇത്തരത്തിലുള്ള അന്തരം. 2006നുശേഷം മുകേഷിെൻറ റിലയൻസ് ഇൻഡസ്ട്രീസിെൻറ വിപണിമൂല്യം ആറു മടങ്ങ് വർധിച്ച് ആറുലക്ഷം കോടിയായെങ്കിൽ അനിലിെൻറ റിലയൻസ് ക്യാപിറ്റൽ, ഇൻഫ്രാസ്ട്രക്ചർ, കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ മൂല്യം 17 ശതമാനത്തോളം ഇടിഞ്ഞ് 47,017 കോടിയിലെത്തി. 2010ൽ ടെലികോം മേഖലയിൽ രണ്ടാം സ്ഥാനവും 17 ശതമാനം വിപണി വിഹിതവുമുണ്ടായിരുന്ന കമ്പനിയാണ് ആർകോം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കടബാധ്യത കുറക്കുന്നതിെൻറ ഭാഗമായി മീഡിയ^ എൻറർടെയിൻമെൻറ്, സിമൻറ്, റോഡ്സ് തുടങ്ങിയ മേഖലകളിൽനിന്നെല്ലാം ഗ്രൂപ് കമ്പനികൾ പിൻവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.