ന്യൂഡൽഹി: ആർ.ബി.െഎയുടെ സ്വയംഭരണാധികാരത്തെ മാനിക്കുന്നുവെന്ന് േകന്ദ്ര ധനമന്ത്രാലയം. ആർ.ബി.െഎയും കേന്ദ്ര സർക്കാറും തമ്മിൽ രൂക്ഷമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ധനമന്ത്രാലയത്തിെൻറ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
റിസർവ് ബാങ്കിെൻറ സ്വയംഭരണാധികാരത്തെ കുറിച്ച് ആർ.ബി.െഎ ആക്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിെന കേന്ദ്രസർക്കാർ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആർ.ബി.െഎയും കേന്ദ്രസർക്കാറും പൊതുജനതാൽപര്യം മുൻ നിർത്തിയാണ് പ്രവർത്തിക്കേണ്ടത്. ഇതിനൊപ്പം സമ്പദ്വ്യവസ്ഥയെ കൂടി പരിഗണിക്കണമെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിൽ നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് ഉചിതമല്ല. സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആർ.ബി.െഎയുമായുള്ള ചർച്ചകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം, പ്രതിസന്ധിക്കിടെ നവംബർ 19ന് ആർ.ബി.െഎ ബോർഡ് യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.