from right - ??????????? ??.?.???? ?? ??????????? ????????? ???????? ??.??.? ?????????? ??????? ????? ??????????????????

തേടിക്കൊണ്ടിരുന്ന ആ സ്​റ്റാർട്ട്​അപ്പ്​ കണ്ടെത്തി ആനന്ദ്​ മഹീന്ദ്ര; നിക്ഷേപിച്ചത്​ 7.5 കോടി

മുംബൈ: 2018ൽ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാനായ ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ ഒരു പ്രഖ്യാപനം നടത്തി. സോഷ്യൽ മീഡിയ രംഗത്തുള്ള ഏറ്റവും മികച്ച സ്റ്റാർട്​അപ്പുകളിൽ നിക്ഷേപമിറക്കാൻ താൽപര്യമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​​. നമ്മുടെ രാജ്യത്തി​േൻറതായ ഒരു സമൂഹ മാധ്യമ പ്ലാറ്റ്​ഫോം നല്ല ആശയമാണെന്നും അത്തരം ആശയവുമായി എത്തുന്ന മികച്ച സ്റ്റാർട്ട്​അപ്പിൽ നിക്ഷേപം നടത്താൻ തയാറാണെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്​. മുൻ മഹീന്ദ്ര എക്​സിക്യൂട്ടീവായിരുന്ന ജസ്​പ്രീത്​ ബിന്ദ്രയോട്​ മികച്ച സ്റ്റാർട്ട്​അപ്പുകളെ കണ്ടെത്താനുള്ള പരിശ്രമത്തിൽ തന്നെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഒടുവിൽ നീണ്ട രണ്ട്​ വർഷത്തെ തിരയലിന്​ ശേഷം രാജ്യത്തി​​െൻറ സ്വന്തം സോഷ്യൽ മീഡിയക്കായി അഹോരാത്രം പരിശ്രമിക്കുന്ന ഒരു സ്​റ്റാർട്ട്​അപ്പിനെ ആനന്ദ്​ മഹീന്ദ്ര കണ്ടെത്തി. ഗുരുഗ്രാമിലുള്ള ഹാപ്റാംപ് എന്ന സ്റ്റാര്‍ട്ട് അപ്പിൽ ഒരു മില്യൻ ഡോളർ (7.5കോടി രൂപ) ആണ്​ അദ്ദേഹം നിക്ഷേപിച്ചിരിക്കുന്നത്​. ഐ.ഐ.ടി വഡോദരയില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ് ഹാപ്റാംപ്. ശുഭേന്ദ്ര വിക്രം, പ്രത്യുഷ് സിംഗ്, രജത് ഡാംഗി, മൊഫിദ് അന്‍സാരി എന്നീ യുവാക്കളാണ്​ ഹാപ്​റാംപിന്​ പിന്നിലുള്ളത്​.

വെബ്​ 3.0 സോഷ്യൽ നെറ്റ്​വർക്​ നിർമിച്ചുകൊണ്ടിരിക്കുകയാണ്​ ഹാപ്​റാംപ്​. വളർന്നുവരുന്ന ഡിജിറ്റൽ സാ​േങ്കതി വിദ്യകൾകൊണ്ടാണ്​ ഇത്​ നിർമിക്കുന്നത്​. മികച്ച ഉള്ളടക്കം നൽകുന്നവർക്ക്​ പ്രതിഫലം നൽകുന്നതും സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതുമടക്കം അവർക്ക്​ വ്യക്​തമായ ഒരു ബിസിനസ്​ മോഡലുണ്ട്​. ഏറ്റവും വലിയ പ്രത്യേകത ഇത്​ ഇന്ത്യയിൽ പ്രദേശികമായി നിർമിക്കുന്നു എന്നുള്ളതാണ്​. -ജസ്​പ്രീത്​ ബിന്ദ്ര പറഞ്ഞു.

Tags:    
News Summary - Anand Mahindra invested $1 million in Gurugram-based startup Hapramp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.