ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പോര് ദിവസവും മുറുകുകയാണ്. കരുതൽ ധനാനുപാതവും സെക്ഷൻ 7നുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് പുതിയ പോർമുഖം തുറന്നത്. കരുതൽ ധനാനുപാതം കുറക്കണോയെന്ന കാര്യം പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നാണ് ആർ.ബി.െഎ കഴിഞ്ഞ ബോർഡ് യോഗത്തിൽ വ്യക്മാക്കിയത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താൽകാലിക വിരാമമുണ്ടായി.
അതേസമയം, സെക്ഷൻ 7 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ആർ.ബി.െഎയുടെ അധികാരങ്ങളിൽ സർക്കാർ ഇടപ്പെടുന്നുവെന്ന വാദങ്ങൾ ജെയ്റ്റ്ലി നിരാകരിച്ചു. ആർ.ബി.െഎ വിഷയത്തിൽ ചുവന്ന വര സർക്കാർ ലംഘിക്കുന്നില്ല. എന്നാൽ, ഇടപ്പെടേണ്ട സമയത്ത് ഇടപ്പെടുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കുന്നു.
അതേസമയം, ആർ.ബി.െഎ ആക്ടിലെ സെക്ഷൻ 7 നടപ്പിലാക്കുമെന്ന് സൂചനയും ജെയ്റ്റ്ലി നൽകി. പണലഭ്യത ഉറപ്പാക്കാൻ ആർ.ബി.െഎ ആക്ടിലെ ഏത് വകുപ്പും ഉപയോഗിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. സെക്ഷൻ 7നെ കുറിച്ചാണ് ജെയ്റ്റ്ലി പറഞ്ഞതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പക്കായി പണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറും ആർ.ബി.െഎയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
മഴക്കാലത്തിനായി ധാന്യങ്ങൾ കരുതിവെക്കുന്നത് പോലെയാണ് ആർ.ബി.െഎയുടെ കരുതൽ ധനം. മഴയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുേമ്പാൾ എന്തിനാണ് മഴക്കാലത്തിനായി കരുതി വെക്കുന്നത്. രാജ്യത്തിെൻറ പട്ടിണി മാറ്റാൻ ആർ.ബി.െഎയുടെ കരുതൽ ധനം ഉപയോഗിക്കണമെന്നാണ് തെൻറ അഭിപ്രായമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.