ചെന്നൈ: ഭാരവാഹന നിർമാതാക്കളായ അശോക് ലൈലാൻഡും പ്ലാൻറ് അടക്കുന്നു. ചെന്നൈയിലെ നിർമാണശാല അഞ്ച് ദിവസത്തേക്ക ് അടച്ചിടുമെന്നാണ് ലൈലാൻഡ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ ആറ് മുതൽ 11 വരെയാണ് നിർമാണം നിർത്തിവെക്കുന് നത്. ജൂലൈയിൽ ഒമ്പത് ദിവസത്തേക്ക് അശോക് ലൈലാൻഡ് പ്ലാൻറ് അടച്ചിരുന്നു.
വിൽപനയിൽ കുറവുണ്ടായതോടെയാണ് ലൈലാൻഡ് പ്ലാൻറ് അടക്കാൻ നിർബന്ധിതമായത്. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ 50 ശതമാനം കുറവാണ് ലൈലാൻഡ് വാഹനങ്ങളുടെ ആഗസ്റ്റ് മാസത്തെ വിൽപനയിൽ ഉണ്ടായത്. ആഗസ്റ്റ് മാസത്തിൽ 8,296 യൂണിറ്റായി ലൈലാൻഡ് വാഹനത്തിൻെറ വിൽപന കുറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി രണ്ട് ദിവസം പ്ലാൻറ് അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുരുഗ്രാം, മനേസർ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാൻറ് അടക്കുമെന്നായിരുന്നു മാരുതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.