ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം സാമ്പത്തിക തട്ടിപ്പുകളിലൂടെ രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടപ്പെട്ടത് 16,789 കോടിയെന്ന് ധനമന്ത്രാലയം. വെള്ളിയാഴ്ചയാണ് ധനമന്ത്രാലയം ലോക്സഭയെ ഇക്കാര്യം അറിയിച്ചത്. റിസർവ് ബാങ്കാണ് ഇതുസംബന്ധിച്ച വിവരം കൈമാറിയതെന്ന് ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല ലോക്സഭയിൽ ചോദ്യത്തിന് മറുപടി നൽകി.
ആർ.ബി.െഎയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷ സംബന്ധിച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. ബാങ്കുകളിൽ സെക്യൂരിറ്റി ഒാഡിറ്റാവും ഇൗ സമിതി നടത്തുക. പുതിയ സാഹചര്യത്തിൽ ബാങ്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ചും സമിതി ചർച്ച ചെയ്യും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ബാങ്ക് കവർച്ചയും നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 65.3 കോടി രൂപ ഇത്തരം സംഭവങ്ങളിലൂടെ ബാങ്കുകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.