മുംബൈ: കിങ്ഫിഷർഎയർലെൻസിെൻറ പതനത്തിൽ സർക്കാറിനെ പഴിചാരി വിജയ് മല്യ. താൻ സർക്കാറിൽ നിന്ന് വായ്പയല്ല സഹായമാണ് ആവശ്യപ്പെട്ടതെന്ന് വിജയ് മല്യ ട്വിറ്ററിൽ കുറിച്ചു. എന്നാൽ സർക്കാറിെൻറ ഭാഗത്ത് നിന്ന് അത് ലഭിച്ചില്ല. ക്രൂഡോയിൽ വില ബാരലിന് 140 ഡോളറെത്തിയപ്പോഴാണ് കിങ്ഫിഷർ എയർലെൻസിെൻറ തകർച്ച ആരംഭിച്ചത്. എണ്ണ വില ഉയർന്നതിെൻറ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് കിങ്ഫിഷർ എയർലൈൻസാണ്. ഇത്തരമൊരു സാഹചര്യത്തിൽ എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾക്ക് സർക്കാർ സഹായം നൽകിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവിസിനെ അവഗണിക്കുകയാണ് ചെയ്തതെന്നും മല്യ കുറ്റപ്പെടുത്തി.
മാധ്യമങ്ങൾക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ട്വിറ്ററിലൂടെ മല്യ ഉന്നയിച്ചത്. തന്നെ വിമർശിക്കുന്നതിന് മുമ്പായി സെബിയോടും സി.ബി.െഎയോടും എന്ത് തെളിവാണ് തനിക്കെതിരെ നിലവിലുള്ളതെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ മാത്രമാണ് തനിക്ക് വിശ്വാസമുള്ളതെന്നും മല്യ പറഞ്ഞു.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് എകദേശം 9000 കോടി രൂപയാണ് വിജയ് മല്യ വായ്പയായി എടുത്തത്. വായ്പകൾ തിരിച്ചടക്കാതെ മല്യ ഇന്ത്യ വിടുകയായിരുന്നു. നിരവധി തവണ വിവിധ കോടതികൾ ഇന്ത്യയിലേക്ക് തിരിച്ച് വരാൻ മല്യയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. മല്യയുടെ കടം തിരിച്ച് പിടിക്കുന്നതിനായി അദ്ദേഹത്തിെൻറ സ്വത്തുക്കൾ കണ്ടുകെട്ടാൻ ട്രിബ്യൂണൽ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.
I begged for help.Not for loans but policy changes-declared goods status for fuel,flat rate of state sales tax instead of ad Valorem,FDI etc
— Vijay Mallya (@TheVijayMallya) January 28, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.