മുംബൈ: സഹാറ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള ആംബിവാലിക്ക് 37,392 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച് ബോംബൈ ഹൈകോടതി ഉത്തരവ്. ആംബിവാലി ലേലം ചെയ്യുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുബ്രദോ റോയ് നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ലേലം നടത്തുന്നതിനായി അടിസ്ഥാന വില നിശ്ചയിച്ച് ഹൈകോടതി ഉത്തരവായിരിക്കുന്നത്.
ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മുന്നംഗ ബെഞ്ചാണ് സഹാറ ഗ്രൂപ്പ് തലവൻ സുബ്രദോ റോയിയുടെ ഹരജി തള്ളിയത്.സെബിയുടെ അക്കൗണ്ടിൽ 1,500 കോടി രൂപ നിക്ഷേപിക്കാൻ സുബ്രദോ റോയിക്ക് നേരത്തെ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. സെപ്തംബർ ഏഴിന് മുമ്പായി തുക നിക്ഷേപിക്കാനാണ് നിർദേശം.
സുബ്രദോ റോയിയോട് 20,000 കോടി രൂപ നിക്ഷേപകർക്ക് തിരിച്ച് നൽകാൻ 2012ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇൗ തുക നൽകുന്നതിൽ റോയ് വീഴ്ച വരുത്തിയെന്ന് സെബി കണ്ടെത്തിയിരുന്നു. 2007-^08 സാമ്പത്തിക വർഷത്തിൽ സഹാറ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികൾ കടപത്രത്തിലൂടെ സ്വരൂപിച്ചതാണ് ഇൗ തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.