ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കമ്പനികളെ വേതനം വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിർബന്ധിതരാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കുത്തക കമ്പനികൾ വരെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടത് വാര്‍ത്തകളാകുമ്പോള്‍ വ്യത്യസ്തമാവുകയാണ് ഒരു െഎ.ടി സർവീസ് കമ്പനി.
കോവിഡ് കാലത്തും ഇന്ത്യയിലെ എല്ലാ ജീവനക്കാര്‍ക്കും വേതനവര്‍ധനവും പ്രമോഷനും നല്‍കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത് ക്യാപ്‌ജെമനൈ എന്ന ഫ്രഞ്ച് സ്ഥാപനമാണ്. ഐ.ബി.എമ്മും ആക്‌സഞ്ചറും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ് ക്യാപ്‌ജെമനൈ. രാജ്യത്തെ 1.25 ലക്ഷം പേരാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.
‘കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം ജീവനക്കാര്‍ക്കും ക്യാപ്‌ജെമനൈ വേതനവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ജൂലൈ ഒന്ന് മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു. തീർച്ചയായും അതിന് യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. െഎ.ടി കമ്പനികളിൽ മാത്രമല്ല, ശമ്പളവര്‍ധനവ് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ഒരേയൊരു കമ്പനിയായിരിക്കും തങ്ങളുടേതെന്ന് ക്യാപ്‌ജെമനൈ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അശ്വിന്‍ യാര്‍ഡി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഡോട്ട് കോമിനോട് പ്രതികരിച്ചു.
ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പൻ കമ്പനികൾ വേതനവര്‍ധന മരവിപ്പിച്ച സാഹചര്യത്തിലാണ് ക്യാപ്‌ജെമനൈയുടെ അസാധാരണമായ നീക്കമെന്നത് ശ്രദ്ദേയമാണ്. കൊഗ്നിസൻറ് 18,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്ത വരികയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.