രാജ്യത്ത്​ വീണ്ടും നോട്ട്​ക്ഷാമം; എ.ടി.എമ്മുകൾ കാലി

ന്യൂ​ഡ​ൽ​ഹി: എട്ടുസംസ്​ഥാനങ്ങളിലടക്കം രാ​ജ്യ​ത്തി​​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ പ​ണ​ക്ഷാ​മം. പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും പ​ണ​ക്ഷാ​മ​മു​ണ്ടെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാർ, പെ​െ​ട്ട​ന്നു​ള്ള​തും അ​സാ​ധാ​ര​ണ​വു​മാ​യ പ​ണം പി​ൻ​വ​ലി​ക്ക​ലാ​ണ്​ ക്ഷാ​മ​മു​ണ്ടാ​ക്കി​യ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. അ​തേ​സ​മ​യം, സ​ർ​ക്കാ​റാ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ ഉ​ത്ത​ര​വാ​ദി​യെ​ന്ന്​ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സാ​മ്പ​ത്തി​ക കാ​ര്യ സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ക​മ്മി​റ്റി​യു​ണ്ടാ​ക്കു​ക​യും ആ​ദാ​യ​നി​കു​തി വ​കു​പ്പി​​നെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ക​യാ​ണ്​ കേ​ന്ദ്രം. ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി എ.​ടി.​എ​മ്മു​ക​ളി​ൽ​ പ​ണമില്ല. 

ഡ​ൽ​ഹി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന സ്​​ഥി​തി​യു​ണ്ട്. എ.​ടി.​എ​മ്മു​ക​ൾ​ക്കുമു​ന്നി​ൽ നീ​ണ്ട ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്.  ഛത്തി​സ്​​ഗ​ഢി​ലെ​യും മ​ധ്യ​പ്ര​ദേ​ശി​ലെ​യും ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ​ണ​ക്ഷാ​മ​മു​ണ്ടെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു. അ​സാ​ധാ​ര​ണ​ പ​ണം പി​ൻ​വ​ലി​ക്ക​ലാ​ണ്​ പ​ണ​ക്ഷാ​മ​മു​ണ്ടാ​ക്കി​യ​തെ​ന്ന്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ​െജ​യ്​​റ്റ്​​ലി പ​റ​ഞ്ഞു. ഇൗ ​പ്ര​തി​ഭാ​സം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും മ​തി​യാ​യ ക​റ​ൻ​സി വി​ത​ര​ണ​ത്തി​ലു​ണ്ടെ​ന്നും ബാ​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. 

എ​ന്നാ​ൽ, ബാ​ങ്കു​ക​ളി​ൽ ചെ​ല്ലു​േ​മ്പാ​ൾ പ​ണ​ക്ഷാ​മം കാ​ര​ണം ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്​ ന​ട​ത്താ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ധ​ന​മ​ന്ത്രാ​ല​യ​ത്തി​​ലെ ഉ​േ​ദ്യാ​ഗ​സ്​​ഥ​രും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. മൂ​ന്നു​ ദി​വ​സ​ത്തി​ന​കം പ​ണ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന്​ കേ​ന്ദ്ര ധ​ന സ​ഹ​മ​ന്ത്രി ശി​വ്​ പ്ര​താ​പ്​ ശു​ക്ല പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​രി​ഹാ​ര​മാ​യി​ല്ല.

നി​ല​വി​ൽ 1,25,000 കോ​ടി​യു​ടെ ക​റ​ൻ​സി വി​ത​ര​ണ​ത്തി​ലു​ണ്ടെ​ന്നും ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ലും ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ കു​റ​വും ക​റ​ൻ​സി വി​ത​ര​ണം ചെ​യ്​​ത​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മെ​ന്നും റി​സ​ർ​വ്​ ബാ​ങ്ക്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ക​റ​ൻ​സി​യു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കു​റ​വു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും​ ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ക​ർ​ണാ​ട​ക, വ​ട​ക്ക​ൻ ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​ണ​ക്ഷാ​മ​മു​ള്ള​തെ​ന്ന് സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ര​ജ്​​നീ​ഷ്​ കു​മാ​ർ വ്യ​ക്ത​മാ​ക്കി. ഇ​വി​ട​ങ്ങ​ളി​ൽ ഏ​ഴു ദി​വ​സ​ത്തി​ന​കം 500 രൂ​പാ നോ​ട്ടു​ക​ളു​ടെ വി​ത​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

പ​ണം ല​ഭ്യ​മ​ല്ലാ​താ​യ​തി​​െൻറ കൃ​ത്യ​മാ​യ കാ​ര​ണം പി​ടി​കി​ട്ടാ​ത്ത സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ൽ പി​ൻ​വ​ലി​ച്ച പ​ണ​ത്തി​​െൻറ മു​ഴു​വ​ൻ വി​ശ​ദാം​ശ​ങ്ങ​ളും പ​രി​േ​ശാ​ധി​ക്കാ​ൻ ആ​ദാ​യ നി​കു​തി വ​കു​പ്പി​െ​ന ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ല​രും പ​ല കാ​ര​ണ​ങ്ങ​ളാ​ണ്​ പ​റ​യു​ന്ന​ത്​. സം​ഭ​ര​ണ കാ​ലം തു​ട​ങ്ങി​യ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക്​​ കൊ​ടു​ക്കാ​നു​ള്ള പ​ണം കൊ​ടു​ക്കു​ന്ന​തു കൊ​ണ്ടാ​കാം പ്ര​തി​സ​ന്ധി​യെ​ന്നാ​ണ്​ എ​സ്.​ബി.​െ​എ മേ​ധാ​വി പ​റ​യു​ന്ന​ത്. 

2000ത്തി​​​​​​െൻറ നോട്ടുകൾ പൂഴ്​ത്തിവെച്ചതാണെന്ന്​ സംശയിക്കുന്നതായി മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. വിപണിയിൽ നിന്ന്​ 2000ത്തി​​​​​​െൻറ നോട്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. ഇതിന്​ പിറകിൽ ഗൂഢാലോചനയു​​ണ്ടെന്നും ശിവ്​രാജ്​ സിങ്​ ചൗഹാൻ ആരോപിച്ചു. 

Tags:    
News Summary - Cash Crunch Reported At ATMs In Many States - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.