5000 കോടിയുമായി കടന്ന വ്യവസായി എവിടെ​? കൈമലർത്തി സി.ബി.​െഎ

ന്യൂ​ഡ​ൽ​ഹി: 5000 കോ​ടി​യു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങി​യ ഗു​ജ​റാ​ത്തി​ലെ വ​ൻ വ്യ​വ​സാ​യി നി​ധി​ൻ സ​ന്ദേ​സ​ര എ​വി​ടെ​യു​ണ്ടെ​ന്ന്​ അ​റി​യി​ല്ലെ​ന്ന്​ സി.​ബി.​െ​എ. ഗു​ജ​റാ​ത്തി​ലെ ഒൗ​ഷ​ധ നി​ർ​മാ​ണ ക​മ്പ​നി​യാ​യ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ഉ​ട​മ നി​ധി​ൻ സ​ന്ദേ​സ​ര​യും സ​ഹോ​ദ​ര​നും ഡ​യ​റ​ക്​​ട​റു​മാ​യ ചേ​ത​നും കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ രാ​ജ്യം വി​ട്ട​ത്. ഇ​വ​ർ നൈ​ജീ​രി​യ​യി​ലു​ണ്ടെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​രു​വ​രെ​യും കു​റി​ച്ച്​ ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന്​​ ഉ​ന്ന​ത സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു. ​

അ​തേ​സ​മ​യം, നി​ധി​ൻ സ​ന്ദേ​സ​ര നൈ​ജീ​രി​യ​യി​ലു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ആ ​രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​പോ​ൾ വി​ഭാ​ഗ​ത്തോ​ട്​ സി.​ബി.​െ​എ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, നൈ​ജീ​രി​യ​യു​മാ​യി ഇ​ന്ത്യ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രെ രാ​ജ്യ​ത്തെ​ത്തി​ക്കു​ക പ്ര​യാ​സ​ക​ര​മാ​കും. കോ​ടി​ക​ളു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി നീ​ര​വ്​ മോ​ദി​യും വി​ജ​യ് ​മ​ല്യ​യും രാ​ജ്യം​വി​ട്ട​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഒ​രു വ്യ​വ​സാ​യി​കൂ​ടി മു​ങ്ങി​യ​ത്. ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റി​​​െൻറ സ​ഹാ​യ​ത്തോ​ടെ ക​മ്പ​നി​ക​ളു​ടെ ബാ​ല​ൻ​സ്​ ഷീ​റ്റി​ൽ കൃ​ത്രി​മം ന​ട​ത്തി ലാ​ഭം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചും മ​റ്റു​മാ​ണ്​​ ബാ​ങ്കി​ൽ​നി​ന്ന്​ കോ​ടി​ക​ളു​ടെ വാ​യ്​​പ​യെ​ടു​ത്ത​ത്. ഇൗ ​തു​ക പി​ന്നീ​ട്​ വ്യ​ക്​​തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സി.​ബി.​െ​എ കേ​സ്.

2004 -2012 കാ​ല​യ​ള​വി​ലാ​ണ്​ വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ക​മ്പ​നി വാ​യ്​​പ​യെ​ടു​ത്ത​ത്. ആ​ഗ​സ്​​റ്റി​ൽ നി​ധി​ൻ സ​ന്ദേ​സ​ര​യെ ദു​ബൈ​യി​ൽ അ​റ​സ്​​റ്റ്​​ചെ​യ്​​തി​രു​ന്നു​വെ​ങ്കി​ലും ഇ​ത്​ ബാ​ങ്ക്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​​ട്ട​ല്ലെ​ന്നും മ​റ്റൊ​രു പ്രാ​ദേ​ശി​ക വി​ഷ​യ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ൾ യു.​എ.​ഇ​യി​ൽ ഇ​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘാം​ഗം പ​റ​ഞ്ഞു.
5000 കോ​ടി​യു​ടെ ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തി​ന്​ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ചേ​ത​ൻ ജ​യ​ന്ത്​​ലാ​ൽ സ​ന്ദേ​സ​ര, ദീ​പ്​​തി ചേ​ത​ൻ സ​ന്ദേ​സ​ര, രാ​ജ്​​ഭൂ​ഷ​ൺ ഒാം ​പ്ര​കാ​ശ്​ ദീ​ക്ഷി​ത്, നി​ധി​ൻ ജ​യ​ന്ത്​​ലാ​ൽ സ​ന്ദേ​സ​ര, വി​ലാ​സ്​ ജോ​ഷി, ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ ഹേ​മ​ന്ദ്​ ഹാ​ത്തി, ആ​ന്ധ്ര ബാ​ങ്ക്​ മു​ൻ ഡ​യ​റ​ക്​​ട​ർ അ​നു​പ് ​പ്ര​കാ​ശ്​ ഗാ​ർ​ഗ്​ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ 2017 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ സി.​ബി.​െ​എ കേ​സെ​ടു​ത്ത​ത്.

ആ​ന്ധ്ര ബാ​ങ്കി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ങ്ക്​ ക​ൺ​സോ​ർ​ട്യ​ത്തി​ൽ നി​ന്നാ​ണ്​ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ 5000 കോ​ടി​ വാ​യ്​​പ​യെ​ടു​ത്ത​ത്. 2016 ഡി​സം​ബ​ർ 31 വ​രെ പ​ലി​ശ ഉ​ൾ​പ്പെ​ടെ 5383 കോ​ടി​യാ​ണ്​ തി​രി​ച്ച​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

കേ​സി​ൽ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഇ.​ഡി) അ​നു​പ്​ പ്ര​കാ​ശ്​ ഗാ​ർ​ഗി​നെ​യും ഡ​ൽ​ഹി​യി​ലെ ബി​സി​ന​സു​കാ​ര​ൻ ഗ​ഗ​ൻ ധ​വാ​നെ​യും നേ​ര​ത്തേ അ​റ​സ്​​റ്റ്​​ചെ​യ്​​തി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ.​ഡി 4703 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​െ​ക​ട്ടു​ക​യും ചെ​യ്​​തു.

2011ൽ ​സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്കി​​​െൻറ 25 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഡ​യ​റി ക​ണ്ടെ​ടു​ത്തി​രു​ന്നു.

നി​ധി​ൻ സ​ന്ദേ​സര​ക്ക്​ കൈ​നി​റ​യെ ക​മ്പ​നി​ക​ൾ; വി​ദേ​ശ​ത്തും വ്യാ​പാ​രം
•5000 കോടി വായ്പ തട്ടിപ്പ് കേസിൽ രാജ്യം അന്വേഷിക്കുന്ന നിധിൻ സന്ദേസരയും സഹോദരൻ ചേതനും പല കമ്പനികളുടെയും ഉടമകൾ
•ഗു​ജ​റാ​ത്തി​ൽ ഒൗ​ഷ​ധ നി​ർ​മാ​ണ ക​മ്പ​നി തു​ട​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ൾ പി​ന്നീ​ട്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ൾ​പ്പെ​ടെ വ്യ​പാ​ര​ങ്ങ​ളി​ലേ​ക്ക്​ തി​രി​ഞ്ഞു
• ഇ​രു​വ​ർ​ക്കും നൈ​ജീ​രി​യ, യു.​എ.​ഇ, ബ്രി​ട്ടീ​ഷ്​ വി​ർ​ജി​ൻ ദ്വീ​പു​ക​ൾ, അ​മേ​രി​ക്ക, സെ​യ്​​ഷ​ൽ, ​െമാ​റീ​ഷ്യ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും വ്യ​വ​സാ​യം
•ക​മ്പ​നി​ക​ളു​ടെ ആ​സ്​​തി 690 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 50,000 കോ​ടി രൂ​പ)
•നി​ധി​ൻ സ​ന്ദേ​സര സ്​​റ്റെ​ർ​ലി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ൻ​റ​ർ​ൈ​​പ്ര​സ​സ്​ ചെ​യ​ർ​മാ​നും സ്​​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ലി​മി​റ്റ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റും ജോ​യ​ൻ​റ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​ണ്. സ്​​റ്റെ​ർ​ലി​ങ്​ എ​ക്​​സ്​​േ​പ്ലാ​റേ​ഷ​ൻ ആ​ൻ​ഡ്​​ എ​ന​ർ​ജി പ്രൊ​ഡ​ക്​​ഷ​ൻ ക​മ്പ​നി​യു​ടെ​യും ചെ​യ​ർ​മാ​ൻ. മ​റ്റ്​ 33 ക​മ്പ​നി​ക​ളു​​ടെ ഡ​യ​റ​ക്​​ട​ർ
•ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റാ​യി​രു​ന്ന 58കാ​ര​നാ​യ സ​ന്ദേ​ശ​ര, ക​മ്പ​നി​യു​ടെ ബി​സി​ന​സ്​ ത​ന്ത്രം മെ​ന​യു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കാ​ളി
•മു​തി​ർ​ന്ന സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​തി​ന്​ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ക​മ്പ​നി​ക്കെ​തി​രെ ആ​ഗ​സ്​​റ്റി​ൽ സി.​ബി.​െ​എ കേ​സെ​ടു​ത്തു
•നി​ധി​ൻ സ​ന്ദേ​സര​യും കു​ടും​ബ​വും യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്​ നൈ​ജീ​രി​യ​യി​ലേ​ക്ക്​ ക​ട​ന്ന​തെ​ന്ന്​ സം​ശ​യം
•സ്​​റ്റെ​ർ​ലി​ങ്​ ക​മ്പ​നി​ക്കെ​തി​രാ​യ കേ​സ്​ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​യാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന്​ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു
•2017 ഒ​ക്​​ടോ​ബ​റി​ലാണ്​ സി.​ബി.​െ​എ കേ​സെ​ടു​ത്ത​ത്​

Tags:    
News Summary - CBI moves Interpol for information on Sandesara-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.